കീലേരി അച്ചുവായി ചഹൽ ; വൈറലായി സഞ്ജു സാംസൺ പങ്കുവച്ച വീഡിയോ

ഐ.പി.എല്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ താരങ്ങളെല്ലാം പരിശീലനത്തിന്റെ തിരക്കിലാണ്. എന്നാല്‍ പരിശീലനത്തിനിടയില്‍ അല്‍പം തമാശയ്ക്കും ഇടം കണ്ടെത്തുകയാണ് രാജസ്ഥാന്‍ റോയല്‍സ് ടീം നായകനായ മലയാളി താരം സജ്ഞു സാംസണ്‍. ഇത്തരത്തില്‍ രാജസ്ഥാന്‍ പരിശീലന ക്യാപില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

1991ല്‍ പുറത്തിറങ്ങിയ കണ്‍കെട്ട് എന്ന സിനിമയിലെ മാമുക്കോയ അവതരിപ്പിച്ച കീലേരി അച്ചു എന്ന കഥാപാത്രമായി രാജസ്ഥാന്‍ സ്പിന്നര്‍ യൂസ്‍വേന്ദ്ര ചഹല്‍ എത്തുന്ന വീഡിയോ ആണ് സഞ്ജു സാസംണ്‍ കഴിഞ്ഞ ദിവസം പങ്കുവച്ചത്. എന്നോട് കളിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ വാടാ എന്ന ചോദ്യവുമായി കീലേരി ‘ചഹല്‍’ എത്തുമ്പോള്‍ മറുഭാഗത്ത് തന്നോട് കളിക്കാന്‍ ഞാനുണ്ടെടാ എന്ന മറുപടിയുമായി ജയറാമിന്റെ ശബ്ദത്തില്‍ സജ്ഞു സാംസണ്‍ തന്നെയെത്തുന്നു. പിന്നീട് ഇരുവരും തോളില്‍ കൈയ്യിട്ടശേഷം എന്നാല്‍ ഞങ്ങളോട് രണ്ടാളോട് കളിക്കാന്‍ ആരുണ്ടെടാ എന്നാണ് കീലേരി ചഹലിന്റെ ചോദ്യം.

‘കീലേരി ചഹൽ in town.. Time for YUZI to learn some Malayalam’ എന്ന ക്യാപ്ഷനോടെയായിരുന്നു സഞ്ജു ഈ വീഡിയോ പങ്കുവച്ചത്. ഇതിനുമുന്‍പും സഹതാരങ്ങളെക്കൊണ്ട് സഞ്ജു മലയാളം പറയിപ്പിക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിരുന്നു.

comments

Share this news

Leave a Reply

%d bloggers like this: