ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട്: ഓൺലൈൻ യോഗം ശ്രദ്ധേയമായി

MNI (മൈഗ്രെന്റ് നഴ്സസ് അയർലണ്ട് )യുടെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ (HCA) വിപുലമായ ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു. മാർച്ച് 29 ബുധനാഴ്ച്ച വൈകീട്ട് എട്ട്‌ മണിക്ക് ചേർന്ന യോഗത്തിൽ നാനൂറോളം ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർ പങ്കെടുത്തു. MNI യുടെ പ്രവർത്തകരും അയർലണ്ട് പാർലമെന്റ് മെമ്പർമാരും തൊഴിലാളി യൂണിയൻ (SIPTU) പ്രതിനിധികളും പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്ത് സംസാരിച്ചു. അയർലണ്ടിൽ HCAമാരായി എത്തുന്ന ഭൂരിഭാഗവും ജനറൽ വർക്ക്‌ പെർമിറ്റ്‌ വിസയിലുള്ളവരാണ്. അവരുടെ കുടുംബത്തെ ഇവിടെ എത്തിക്കുവാൻ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നു. കൂടാതെ കൂടുതൽ പേരും നഴ്സുമാർ ആണെന്നിരിക്കെ OQI Level 5 പോലുള്ള നഴ്സിങ്ങിലും ചെറിയ കോഴ്‌സുകൾ ചെയ്യാൻ അവരെ നിർബന്ധിക്കുന്ന ശ്രമങ്ങൾക്കും എതിരെയുള്ള ഒരു പ്രതിഷേധത്തിന്റെ ഭാഗമായണ് മീറ്റിംഗ് സംഘടിപ്പിച്ചത്.

MNI ദേശിയ കൺവീനവർ വർഗീസ്‌ ജോയിയുടെ പ്രസംഗത്തോടെ മീറ്റിംഗ് ആരംഭിച്ചു. HCA ക്കാരുടെ പ്രശ്നങ്ങൾ MNI സാരഥി വിനു കൈപ്പള്ളിയും സോമി തോമസും യോഗത്തിൽ വിശദീകരിച്ചു.

പാർലമെന്റ് മെമ്പർ ആയി മിസ്റ്റർ മിക്ക് ബാരി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. HCA ക്കാരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും കൂടാതെ പ്രെസ്സ് മീറ്റിംഗ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. HCA-മാരുടെ പ്രശനങ്ങൾ തീർച്ചയായും പരിഗണിക്കാപ്പെടേണ്ടത് ആണെന്നും തന്റെ യൂണിയന്റെ തലത്തിൽ നിന്നും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും SIPTU പ്രതിനിധി ജോൺ മാക് കാമിലി പറഞ്ഞു. എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും സർക്കാരിനോട് സംസാരിക്കാമെന്നും മുൻ പാർലമെന്റ് അംഗം മിസ് റൂത്ത് കോപ്പിങ്ങർ വാക്ക് നൽകി. തുടർന്ന് HCA പ്രതിനിധി ഷിജി ബൈജു എല്ലാവർക്കും നന്ദി പറഞ്ഞു. മുന്നോട്ട് ഉള്ള പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കാനുള്ള സംഘടകാരുടെ പ്രവർത്തനങ്ങളെ എല്ലാ മെമ്പേഴ്സും ഒന്നായി അനുകൂലിച്ചു കൊണ്ട് മീറ്റിംഗ് അവസാനിച്ചു. മീറ്റിംഗ് വിജയകരമായതിന്റെ പിറകെ ഈ ആവശ്യങ്ങളുമായി തുടർന്നും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ മന്ത്രിമാരും ജന പ്രതിനിധികളുമായും നിരന്തരം കൂടി കാഴ്ച ഉണ്ടാകുമെന്നും തീരുമാനമായി.

അയർലണ്ടിലെ പ്രമുഖരായ ജനപ്രതിനിധികളെയും മന്ത്രിമാരെയും ബന്ധപ്പെടണം എന്ന തീരുമാനത്തിന്റെ ഭാഗമായി, സോഷ്യൽ ഡെമോക്രറ്റ്സ് പാർട്ടിയുടെ നേതാവും പാർലമെന്റ് അംഗവും മുൻ മന്ത്രിയുമായ റോഷീൻ ഷോർട്ടാളുമായി മാർച്ചു 30, വ്യാഴാഴ്ച ഓൺലൈനിൽ ചേർന്ന യോഗത്തിൽ കെയർ അസിസ്റ്റന്റുമാരുടെ വിഷയങ്ങൾ മൈഗ്രന്റ് നഴ്സസ് ഭാരവാഹികളായ വർഗീസ് ജോയിയും വിനു കൈപ്പിള്ളിയും കെയർ അസിസ്റ്റന്റുമാരുടെ പ്രതിനിധി ഷാന്റോ വർഗീസും അവതരിപ്പിച്ചു. HSE-യുടെ ഏറ്റവും വലിയ പദ്ധതിയായ Slaintecare-ന്റെ ചെയർപേഴ്സണും കൂടിയായിരുന്നു റോഷീൻ ഷോർട്ടാൽ. ഈ പ്രശ്നത്തിൽ ശക്തമായി ഇടപെടണമെന്നും പാർലമെന്റിൽ ഇക്കാര്യം ഉന്നയിക്കാമെന്നും യോഗത്തിൽ റോഷീൻ ഷോർട്ടാൽ ഉറപ്പു നൽകി

Share this news

Leave a Reply

%d bloggers like this: