അയർലൻഡിൽ ഇന്നുമുതൽ (മാർച്ച് 31 ) രണ്ടുദിവസത്തേക്ക് പാസ്സ്പോർട്ട് ഓൺലൈൻ സേവനങ്ങൾ ലഭ്യമാകില്ല

ഇന്നുമുതല്‍ (മാർച്ച് 31) രണ്ട് ദിവസത്തേക്ക് രാജ്യത്തെ പാസ്‌പോർട്ട് ഓൺലൈൻ സേവനവും പാസ്‌പോർട്ട് ട്രാക്കിംഗും താൽക്കാലികമായി തടസ്സപ്പെടുമെന്ന് അയർലന്‍ഡ് ഫോറിൻ അഫയേഴ്സ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. മാർച്ച് 31 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 2023 ഏപ്രിൽ 2 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെയാണ് പാസ്പോർട്ട് ഓൺലൈൻ സേവനവും പാസ്പോർട്ട് ട്രാക്കിങ്ങും താൽക്കാലികമായി നിർത്തിവയ്ക്കുന്നത്. സിസ്റ്റം അപ്‌ഗ്രേഡ് കാരണമാണ് സേവനങ്ങൾ ലഭ്യമാകാതിരിക്കുന്നതെന്നും അസൗകര്യം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഡിപ്പാർട്ട്മെൻറ് അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: