അയർലൻഡ് – ബംഗ്ലാദേശ് ടെസ്റ്റ് ; അയർലൻഡിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്

അയര്‍ലന്‍‍ഡും ബംഗ്ലാദേശും തമ്മില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ അയര്‍ലന്‍ഡിന് ഏഴ് വിക്കറ്റ് പരാജയം. ഏപ്രില്‍ 4 ന് ആരംഭിച്ച ടെസ്റ്റില്‍ ടോസ് നേടിയ അയര്‍ലന്‍ഡ് ആദ്യം ബാറ്റ് ചെയ്യുകയായിരന്നു. എന്നാല്‍ ആദ്യ ഇന്നിങ്സില്‍ 214 റണ്‍സ് മാത്രം നേടാനെ അയര്‍ലന്‍ഡിനായുള്ളു.

ആദ്യ ഇന്നിങ്സിനായെത്തിയ ബംഗ്ലാദേശ് 369 റണ്‍സുകളാണ് നേടിയത്. മുഷ്ഫിഖര്‍ റഹിമാനെന്റെ(126) സെഞ്ച്വറിയുടെ ബലത്തിലാണ് ബംഗ്ലാദേശ് മികച്ച സ്കോറിലെത്തിയത്. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍(87), മെഹ്ദി ഹസ്സന്‍(55) എന്നിവര്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചപ്പോള്‍ 155 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കാന്‍ ബംഗ്ലാദേശിനായി.

രണ്ടാം ഇന്നിങ്സില്‍ 292 റണ്‍സുകളാണ് അയര്‍ലന്‍ഡ് നേടിയത്. ലോര്‍ക്കാന്‍ ടക്കര്‍ (108) സെഞ്ചറി നേടിയപ്പോള്‍ ആന്റി മക്ബ്രൈന്‍ 72 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. ഹാരി ടെക്ടറും രണ്ടാം ഇന്നിങ്സില്‍ അയര്‍ലന്‍ഡിനായി അര്‍ദ്ധസെഞ്ച്വറി നേടി.

138 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുഷ്ഫിഖര്‍ റഹിമാന്‍ രണ്ടാം ഇന്നിങ്സില്‍ അര്‍ദ്ധസെഞ്ച്വറി നേടി പുറത്താവാതെ നിന്നു.

Share this news

Leave a Reply

%d bloggers like this: