കുതിര സവാരിക്കിടെ അപകടം ; ഗാൽവേയിൽ യുവതിക്ക് ദാരുണാന്ത്യം

ഗാല്‍വേയില്‍ കുതിരസവാരിക്കിടെയുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. Williamstown സ്വദേശിനിയായ Heather Hewittആണ് മരണപ്പെട്ടത്. ഗാല്‍വേ Glenamaddy Equestrian Centre ല്‍ വ്യാഴാഴ്ചയായിരുന്നു അപകടം. സവാരിക്കായി കുതിരപ്പുറത്ത് കയറുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

മരണപ്പെട്ട Heather ഇഗ്ലണ്ടിലെ East Sussex ല്‍ നിന്നും നിന്നുമായിരുന്നു ഗാല്‍വേയിലേക്ക് താമസം മാറിയത്. അപകടസ്ഥലത്ത് വച്ചുതന്നെ ഇവരുടെ മരണം സ്ഥിരീകരിച്ചിരുന്നു. മൃതദേഹം പിന്നീട് ഗാല്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് എത്തിക്കുകയും ഇവിടെ വച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. എമര്‍ജന്‍സി സര്‍വ്വീസ് സംഘം അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു.

Glenway റൈഡിങ് ക്ലബ്ബ് ട്രഷറര്‍ സ്ഥാനം വഹിച്ചിരുന്നു വ്യക്തിയായിരുന്നു Heather. ഇവരുടെ സംസ്കാര ചടങ്ങുകള്‍ പിന്നീട് യു.കെയില്‍ വച്ച്നടക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

Share this news

Leave a Reply

%d bloggers like this: