ഡേവിഡ് ബൈറന്റെ കൊലപാതകം; ജെറി ഹച്ചിനെതിരായ കേസിൽ വിധി ഇന്ന്

ജെറി ‘ദി മങ്ക്’ ഹച്ചിനെതിരായ കൊലപാതകക്കേസില്‍ ഇന്ന് വിധി പ്രഖ്യാപനം. 2016 ഫെബ്രുവരി 5-ന് ഡബ്ലിനിലെ റീജന്‍സി ഹോട്ടലില്‍ വച്ച് 33-കാരനായ ഡേവിഡ് ബൈറണെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണയ്ക്ക് ശേഷം മാഫിയാ തലവനായ ഹച്ചിന്റെ വിധി പ്രഖ്യാപിക്കുക. ഹച്ച്-കിനാന്‍ സംഘത്തിന്റെ കുടിപ്പകയുടെ ഭാഗമായായിരുന്നു ബൈറണ് ജീവന്‍ നഷ്ടപ്പെട്ടത്.

അതേസമയം കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് 60-കാരനായ ഹച്ച് വാദിക്കുന്നത്.

കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ തന്നെ ഡബ്ലിനിലെ സ്‌പെഷ്യല്‍ ക്രിമിനല്‍ കോടതിയില്‍ പൂര്‍ത്തിയായിരുന്നു. 52 ദിവസത്തെ വാദമാണ് നടന്നത്. മുന്‍ Sinn Fein കൗണ്‍സിലറായ Jonathan Dowdall അടക്കം കേസില്‍ സാക്ഷിമൊഴി നല്‍കി. നേരത്തെ ബൈറണെ കൊലപ്പെടുത്താന്‍ സഹായം നല്‍കിയ കേസില്‍ നാല് വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ് ഇയാള്‍.

2021 സെപ്റ്റംബറില്‍ സ്‌പെയിനില്‍ വച്ചാണ് രാജ്യം വിട്ട ജെറി ഹച്ചിനെ പൊലീസ് പിടികൂടുന്നത്. ശേഷം ഡബ്ലിനിലെ Wheatfield ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ഇയാള്‍. ഹച്ചിനൊപ്പം Paul Murphy (61), Jason Bonney (52) എന്നിവരും ഇതേ കേസില്‍ വിചാരണ നേരിട്ടിരുന്നെങ്കിലും ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: