ഡേവിഡ് ബൈറന്റെ കൊലപാതകം; ജെറി ഹച്ചിനെതിരായ കേസിൽ വിധി ഇന്ന്

ജെറി ‘ദി മങ്ക്’ ഹച്ചിനെതിരായ കൊലപാതകക്കേസില്‍ ഇന്ന് വിധി പ്രഖ്യാപനം. 2016 ഫെബ്രുവരി 5-ന് ഡബ്ലിനിലെ റീജന്‍സി ഹോട്ടലില്‍ വച്ച് 33-കാരനായ ഡേവിഡ് ബൈറണെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണയ്ക്ക് ശേഷം മാഫിയാ തലവനായ ഹച്ചിന്റെ വിധി പ്രഖ്യാപിക്കുക. ഹച്ച്-കിനാന്‍ സംഘത്തിന്റെ കുടിപ്പകയുടെ ഭാഗമായായിരുന്നു ബൈറണ് ജീവന്‍ നഷ്ടപ്പെട്ടത്. അതേസമയം കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് 60-കാരനായ ഹച്ച് വാദിക്കുന്നത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ തന്നെ ഡബ്ലിനിലെ സ്‌പെഷ്യല്‍ ക്രിമിനല്‍ കോടതിയില്‍ പൂര്‍ത്തിയായിരുന്നു. 52 ദിവസത്തെ വാദമാണ് നടന്നത്. … Read more