Ikea-യുടെ plan-and-order ഔട്ട്ലെറ്റ് കോർക്കിൽ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും

ഫര്‍ണിഷിങ്, ഹോം വെയര്‍ കമ്പനിയായ Ikea-യുടെ plan-and-order ഔട്ട്‌ലെറ്റ് ഇന്ന് മുതല്‍ കോര്‍ക്കിലെ ഡഗ്ലസ് വില്ലേജ് ഷോപ്പിങ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിക്കും. ഈ ഔട്ട്‌ലെറ്റ് വഴി ജനങ്ങള്‍ക്ക് പ്ലാനിങ് വിദഗ്ദ്ധരെ കണ്ട് സംസാരിക്കാനും, വീട്ടിലെ റൂം അതിനനുസരിച്ച് ഡിസൈന്‍ ചെയ്യാനും സാധിക്കും. കോര്‍ക്കില്‍ ഇതാദ്യമായാണ് plan-and-order ഔട്ട്‌ലെറ്റ് Ikea ആരംഭിക്കുന്നത്.

രാജ്യത്തെ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം Ikea ആരംഭിച്ചത്. ഇത്തരത്തില്‍ കമ്പനിയുടെ അയര്‍ലണ്ടിലെ നാലാമത്തെ ഔട്ട്‌ലെറ്റാണ് ഇത്.

ഈ വര്‍ഷം തന്നെ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാനും Ikea-യ്ക്ക് പദ്ധതിയുണ്ട്.

ഓണ്‍ലൈന്‍ വഴി ഫ്രീയായി Ikea-യുടെ ഇന്റീരിയര്‍ ഡിസൈനര്‍മാരുമായുള്ള മീറ്റിങ് ബുക്ക് ചെയ്യാവുന്നതാണ്. നമ്മുടെ ആവശ്യത്തിന് അനുസരിച്ചുള്ള റൂം, 3D മോഡലില്‍ ഡിസൈന്‍ ചെയ്ത് കാണിക്കുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: