താലയിൽ വെടിവെപ്പിനെത്തുടർന്ന് കാറപകടം; രണ്ട് പേർക്ക് പരിക്ക്

താലയിലെ Jobstown-ല്‍ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ കാറപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് Kiltalown പ്രദേശത്തെ ഒരു വീട്ടില്‍ പലതവണ വെടിശബ്ദമുയര്‍ന്നത്.

ഇതിന്റെ തുടര്‍ച്ചയായി സമീപം നടന്ന കാറപകടത്തില്‍ 30-ലേറെ പ്രായമുള്ള യുവാവിന് ഗുരുതരമായി പരിക്കേറ്റു. അതേസമയം വെടിയേറ്റല്ല, പകരം കാറിടിച്ചാണ് ഇയാള്‍ക്ക് പരിക്കേറ്റതെന്നും, ഇയാള്‍ താലാ ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നുമാണ് വിവരം.

ഇയാള്‍ക്ക് പുറമെ 20-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ പരിക്കുകള്‍ ഗുരുതരമല്ല.

സംഭവത്തിന് ശേഷം കാര്‍ തീപിടിച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ Mount Seskin Road-ല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Share this news

Leave a Reply

%d bloggers like this: