ഗർഭിണിയെ വാടകവീട്ടിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചു; വീട്ടുടമയ്ക്ക് 13,000 യൂറോ പിഴ

ഗര്‍ഭിണിയായിരിക്കുമ്പോള്‍ യുവതിയെ വാടകവീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ച വീട്ടുടമയോട് 13,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് Workplace Relations Committee (WRC).

2022-ലാണ് അന്ന് ഗര്‍ഭിണിയായിരുന്ന Laura Keane എന്ന യുവതിയെ ഇവര്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്നും ഇറക്കിവിടാന്‍, വീട്ടുടമയായ John Corley ശ്രമിച്ചത്. 2017 മുതല്‍ ഇവിടെ താമസിച്ചുവരികയായിരുന്നു Laura.

2022 ഫെബ്രുവരി 13-ന് തനിക്ക് രേഖാമൂലം ഒരു ലീസ് എഴുതി നല്‍കാനും, Housing Assistance Payment (HAP)-ന് അപേക്ഷിക്കാനാണെന്നും Laura, വീട്ടുടമയോട് പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസം Laura-യെ വിളിച്ച Corley, ലീസ് എഴുതി നല്‍കണമെങ്കില്‍ നിലവിലെ മാസവാടകയായ 850 യൂറോ, 1,000 യൂറോ ആക്കി ഉയര്‍ത്തണമെന്ന് പറഞ്ഞു.

ഇത് സംബന്ധിച്ച് തന്റെ അവകാശങ്ങള്‍ അറിയാനായി Laura, Residential Tenancies Board (RTB)-നെയും മറ്റും ബന്ധപ്പെടുകയും, വീട്ടുടമയുമായി സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ദേഷ്യത്തോടെ സംസാരിച്ച വീട്ടുടമ Corley, മെയ് 31-നകം വീട് ഒഴിയാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. HAP-ന് അപേക്ഷിക്കാന്‍ തീരുമാനിച്ചതാണ് ഇതിന് കാരണമെന്നും Laura, WRC-യില്‍ ബോധിപ്പിച്ചു.

എന്നാല്‍ ഈ സമയം ചെറിയ കുട്ടിയെ നോക്കേണ്ട ഉത്തരവാദിത്തവും, ഗര്‍ഭിണി ആയതും Laura-യെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. വീട്ടുടമ ലീസ് ഒപ്പിട്ട് നല്‍കാത്തതിനാല്‍ HAP അപേക്ഷിക്കാനും സാധിച്ചില്ല.

Laura-യോട് ഗൗരവകരമായ വിവേചനം കാട്ടി എന്ന് നിരീക്ഷിച്ചാണ് WRC നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

Share this news

Leave a Reply

%d bloggers like this: