El Nino പ്രതിഭാസം വീണ്ടും വരുന്നു; ആഗോളതാപനം റെക്കോർഡിൽ എത്തിയേക്കുമെന്ന് വിദഗ്ദ്ധർ

ലോകം 2023-ലോ 2024-ലോ റെക്കോര്‍ഡ് അന്തരീക്ഷതാപനിലയിലേയ്ക്ക് എത്തിയേക്കാമെന്ന് റിപ്പോര്‍ട്ട്. El Nino പ്രതിഭാസം മടങ്ങിവരുന്നതോടെ വലിയ കാലാവസ്ഥാമാറ്റമാണ് കാത്തിരിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായുള്ള പസിഫിക് സമുദ്രത്തിലെ La Nina പ്രതിഭാസം കാരണം ആഗോളതാപനം പൊതുവെ കുറവാണ്. എന്നാല്‍ ഈ പ്രതിഭാസത്തിന് നേരെ വിപരീതമായി സംഭവിക്കുന്ന El Nino, ഈ വര്‍ഷം അവസാനത്തോടെ ആഗോളതാപനം വര്‍ദ്ധിപ്പിക്കുമെന്നതാണ് ആശങ്കപ്പെടുത്തുന്നത്.

El Nino കാരണം ഭൂമധ്യരേഖയ്ക്കടുത്തുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത കുറയുകയും, കിഴക്കന്‍ പ്രദേശത്തേയ്ക്ക് ചൂടുള്ള ജലം തള്ളപ്പെടുകയും ചെയ്യും. ഇത് കടലുകളുടെ മുകളില്‍ ചൂട് ഉയരാന്‍ കാരണമാകും.

ലോകത്ത് ഇന്നേവരെയുളളതില്‍ ഏറ്റവും ചൂടേറിയ വര്‍ഷം എന്ന റെക്കോര്‍ഡ് 2016-നാണ്. ഈ വര്‍ഷം El Nino പ്രതിഭാസം അത്രകണ്ട് ശക്തവുമായിരുന്നു. ഇതിന് ശേഷവും ലോകമെങ്ങും ചൂട് വര്‍ദ്ധിച്ചത് ഈ പ്രതിഭാസം വന്നുപോയതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.

ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും, ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതും ലോകത്ത് ചൂട് വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. 2022 ലോകത്ത് ഇന്നേവരെയുള്ളതില്‍ അഞ്ചാമത്തേ ചൂടേറിയ വര്‍ഷമാണെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. യൂറോപ്പാകട്ടെ 2022-ല്‍ ഏറ്റവും ചൂടേറിയ വേനല്‍ക്കാലത്തി് സാക്ഷിയാകുകയും ചെയ്തു.

ഇതിന് പുറമെ പാക്കിസ്ഥാനില്‍ വമ്പന്‍ പ്രളയം സംഭവിച്ചത് 2022-ലാണ്. അന്റാര്‍ട്ടിക് കടലിലെ ഐസ് ഏറ്റവും താഴ്ന്ന നിലയിലെത്തിയതും ഇതേ വര്‍ഷം തന്നെ.

Share this news

Leave a Reply

%d bloggers like this: