അയർലണ്ടിൽ ഭവനപ്രതിസന്ധി പരിഹരിക്കാൻ ഓരോ വർഷവും നിർമ്മിക്കേണ്ടത് 50,000 വീടുകൾ

അയര്‍ലണ്ടില്‍ നിലവിലെ ഭവനപ്രതിസന്ധി പരിപരിക്കാന്‍ വര്‍ഷം തോറും 50,000 വീടുകള്‍ വീതം നിര്‍മ്മിക്കേണ്ടിവരുമെന്ന് സമ്മതിച്ച് വ്യവസായ മന്ത്രി Simon Coveney. പ്രതിസന്ധി പരിഹരിക്കാനായി social housing, affordable housing, affordable rental, cost rental, supported rental accommodation, private housing എന്നിവ ഒത്തുചേര്‍ന്നുള്ള പദ്ധതിയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച നടന്ന Leaders’ Questions പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്‌നപരിഹാരത്തിനായി വര്‍ഷം 40,000 മുതല്‍ 50,000 വരെ വീടുകള്‍ നിര്‍മ്മിക്കപ്പെടണമെന്നാണ് Coveney പറഞ്ഞത്. ഇതില്‍ 10,000-ല്‍ അധികം social houses-ഉം ഉള്‍പ്പെടണം.

അതേസമയം സര്‍ക്കാരിന്റെ Housing for All പദ്ധതി പ്രകാരം 2030 വരെ ഓരോ വര്‍ഷവും 33,000 വീടുകള്‍ വീതം നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഏകദേശം 30,000 വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുകയും ചെയ്തു. പക്ഷേ ഈ വര്‍ഷം സപ്ലൈ ചെയിന്‍ പ്രശ്‌നങ്ങള്‍ കാരണം ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.

ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് മാത്രമേ നിലവില്‍ രാജ്യത്ത് സ്വന്തമായി വീട് വാങ്ങാന്‍ സാധിക്കുന്നുള്ളൂവെന്ന സോഷ്യല്‍ ഡെമോക്രാറ്റ്‌സ് നേതാവ് Holly Cairns-ന്റെ വാദത്തെ വിമര്‍ശിച്ച Coveney, താന്‍ ഭവനമന്ത്രിയായിരിക്കുമ്പോള്‍ കൊണ്ടുവന്ന ഫസ്റ്റ് ടൈം ബയര്‍ പദ്ധതി പ്രകാരം 38,000 പേരാണ് വീടുകള്‍ വാങ്ങിയതെന്നും പറഞ്ഞു. Cairns-ന്റെ വാദം വസ്തുതകളെ വളച്ചൊടിക്കലാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഒരു വര്‍ഷത്തെ സര്‍ക്കാരിനെ കുറിച്ചല്ലെന്നും, 12 വര്‍ഷത്തെ Fine Gael സര്‍ക്കാരിനെ കുറിച്ചാണ് താന്‍ ഈ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നതെന്നുമായിരുന്നു Holly Cairns പ്രതികരിച്ചത്.

മാര്‍ച്ച് മാസം അവസാനത്തോടെ കുടിയിറക്കല്‍ നിരോധനം (eviction ban) എടുത്തുമാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ Sinn Fein നേതാവ് Mary Lou McDonald-ഉം വിമര്‍ശിച്ചു. ‘ക്രൂരം’ എന്നാണ് ഈ തീരുമാനത്തെ അവര്‍ വിശേഷിപ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: