ഡബ്ലിനിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ അനാവശ്യമായി അപായ ചങ്ങല വലിച്ചയാളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കോടതി

ഡബ്ലിനിലേയ്ക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ തുടര്‍ച്ചയായി അപായച്ചങ്ങല വലിച്ച ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് കോടതി. 2022 ജൂണ്‍ 25-നാണ് ജോസഫ് ബ്ലാന്‍ഡ് എന്ന യാത്രക്കാരന്‍ പലവട്ടം അപായച്ചങ്ങല വലിക്കുകയും, തുടര്‍ന്ന് പിഴ അടയ്ക്കാനായി ട്രെയിന്‍ ഇന്‍സ്‌പെക്ടര്‍ നോട്ടീസ് നല്‍കുകയും ചെയ്തത്.

എന്നാല്‍ ഈ തുക ഇയാള്‍ അടയ്ക്കാതെ വന്നതോടെ കേസ് കോടതിയിലെത്തി. എന്നാല്‍ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോഴും ജോസഫ് ബ്ലാന്‍ഡ് ഹാജരായില്ല. ഇയാളുടെ അഭാവത്തില്‍ വിസ്താരം നടന്നു.

യാത്രയ്ക്കിടെ ബ്ലാന്‍ഡ് പല തവണ അപായ ചങ്ങല വലിക്കുകയും, ഇത് കാരണം ട്രെയിന്‍ 35 മിനിറ്റ് വൈകിയെന്നും ഐറിഷ് റെയില്‍ ഇന്‍സ്‌പെക്ടര്‍ Paul Quigley കോടതിയിയെ അറിയിച്ചു. ഓരോ തവണയും ചങ്ങല വലിച്ച ശേഷം ട്രെയിന്‍ ഡ്രൈവര്‍ ഇത് ശരിയാക്കാനായി പോകുകയും വരികയും ചെയ്യേണ്ടി വന്നു.

തുടര്‍ന്ന് സ്‌റ്റേഷനില്‍ വച്ച് ഇയാളോട് എന്തിനാണ് ചങ്ങല വലിച്ചതെന്ന് ഇന്‍സ്‌പെക്ടര്‍ ചോദിച്ചപ്പോള്‍ ‘താന്‍ വെറുതെ കളിക്കുകയായിരുന്നു’ എന്നാണ് ബ്ലാന്‍ഡ് മറുപടി നല്‍കിയത്.

അടിയന്തരഘട്ടങ്ങളില്‍ മാത്രമേ ചങ്ങല വലിക്കാവൂ എന്ന നിരീക്ഷിച്ച കോടതി, ബ്ലാന്‍ഡിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ വാറന്റ് പുറപ്പെടുവിച്ചു. റെയില്‍വേ സുരക്ഷാ നിയമത്തിലെ 118-ആം വകുപ്പ് പ്രകാരമാണ് ഉത്തരവ്. കോടതി വിധി പ്രതികൂലമായാല്‍ 3,000 യൂറോ വരെ പിഴയും, ഒരു മാസം തടവും പ്രതി അനുഭവിക്കണം.

Share this news

Leave a Reply

%d bloggers like this: