അയർലണ്ടിൽ ഏറ്റവുമധികം സന്ദർശകർ എത്തിയ ചരിത്ര സ്മാരകം ഇത്!

അയര്‍ലണ്ടില്‍ Office of Public Works (OPW)-ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, പണം കൊടുത്ത് സന്ദര്‍ശിക്കാവുന്ന സ്മാരകങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ചത് Kilkenny Castle എന്ന് റിപ്പോര്‍ട്ട്. OPW-ന് കീഴിലുള്ള ഇത്തരം കേന്ദ്രങ്ങളില്‍ 2022-ലെ ആളുകളുടെ സന്ദര്‍ശനം സംബന്ധിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ലഭ്യമായത്.

പോയ വര്‍ഷം 1,418,171 പേരാണ് Kilkenny Castle സന്ദര്‍ശിച്ചത്.

Dublin Castle ആണ് രണ്ടാം സ്ഥാനത്ത്- 371,858 പേരാണ് ഇവിടം സന്ദര്‍ശിച്ചത്.

OPW-ന് കീഴില്‍ സൗജന്യമായി സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളില്‍ ഏറ്റവുമധികം പേരെത്തിയത് ഡബ്ലിനിലെ St Stephen’s Green-ലാണ്. 3,967,597 പേരാണ് 2022-ല്‍ ഇവിടം സന്ദര്‍ശിച്ചത്. രണ്ടാം സ്ഥാനത്ത് 2,013,211 സന്ദര്‍ശകരോടെ ഫീനിക്‌സ് പാര്‍ക്കാണ്.

2022-ല്‍ OPW-വിന് കീഴിലുള്ള സഞ്ചാരകേന്ദ്രങ്ങളിലെത്തിയ ആകെ ജനങ്ങളുടെ എണ്ണം 15 മില്യണ്‍ ആണ്. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന 2021-നെ അപേക്ഷിച്ച് 2.3 മില്യണ്‍ അധികമാണിത്.

അയര്‍ലണ്ടിലെ മിക്ക ചരിത്രസ്മാരകങ്ങളും, പൈതൃകങ്ങളും സംരക്ഷിക്കുന്നതും നോക്കിനടത്തുന്നതും Office of Public Works (OPW) ആണ്.

രാജ്യത്തെ മറ്റ് സ്മാരകങ്ങളിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 2022-ലെ European film location awards ലഭിച്ച Cahir Castle-ല്‍ 70,692 പേരാണ് സന്ദര്‍ശനത്തിനെത്തിയത്. 2021-ല്‍ ഇത് 34,959 ആയിരുന്നു.

അയര്‍ലണ്ടിന്റെ Tentative World Heritage List-ല്‍ ഇടംപിടിച്ച Carrowmore-ല്‍ 29,236 പേര്‍ സന്ദര്‍ശകരായെത്തി. 2021-ല്‍ ഇത് 13,253 ആയിരുന്നു.

Rock of Cashel-ല്‍ 2022-ല്‍ റെക്കോര്‍ഡ് സന്ദര്‍ശകരാണ് എത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി പേര്‍ ഇവിടം സന്ദര്‍ശിച്ചു.

Share this news

Leave a Reply

%d bloggers like this: