വമ്പൻ റിക്രൂട്ട്മെന്റ് കാംപെയിനുമായി Aldi; 360 പേർക്ക് ജോലി നൽകും

അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിലെ 156 സ്റ്റോറുകളിലേയ്ക്കായി 360-ലേറെ ജോലിക്കാരെ നിയമിക്കാന്‍ Aldi. ഇതില്‍ 99 ഒഴിവുകള്‍ ഡബ്ലിനിലാണെന്നും, അതില്‍ തന്നെ 73 എണ്ണം സ്ഥിരജോലിയാണെന്നും കമ്പനി അറിയിച്ചു. ബാക്കി 26 എണ്ണം നിശ്ചിത വര്‍ഷത്തേയ്ക്കുള്ള കരാര്‍ ജോലികളാണ്.

തങ്ങളുടെ ജോലിക്കാര്‍ക്കുള്ള മണിക്കൂര്‍ ശമ്പളം വര്‍ദ്ധിപ്പിച്ചതായി Aldi ഫെബ്രുവരിയില്‍ അറിയിത്തിരുന്നു. ഇതോടെ തുടക്കക്കാര്‍ക്ക് മണിക്കൂറില്‍ 13.85 യൂറോ ആണ് കമ്പനി നല്‍കുന്നത്.

നിലവില്‍ 4,650 പേരാണ് രാജ്യത്ത് Aldi-യുടെ വിവിധ സ്‌റ്റോറുകളിലായി ജോലി ചെയ്യുന്നത്. 2024 വരെയുള്ള മൂന്ന് വര്‍ഷത്തിനിടെ 320 മില്യണ്‍ യൂറോയുടെ നിക്ഷേപവും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

ജോലിക്കായി അപേക്ഷിക്കാന്‍: https://www.aldirecruitment.ie/

Share this news

Leave a Reply

%d bloggers like this: