വെസ്റ്റ് മീത്തിൽ 1 ലക്ഷം യൂറോയുടെ മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ

കൗണ്ടി വെസ്റ്റ് മീത്തില്‍ ഒരു ലക്ഷം യൂറോ വിലവരുന്ന മയക്കുമരുന്നുകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് Operation Tara-യുടെ ഭാഗമായി ഗാര്‍ഡ, ഡിറ്റക്ടീവ് യൂണിറ്റ്, ഗാര്‍ഡ ഡ്രഗ് യൂണിറ്റ്, ഗാര്‍ഡ ഡോഗ് യൂണിറ്റ് എന്നിവര്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും മയക്കുമരുന്നുകള്‍ കണ്ടെത്തിയത്.

56,000 യൂറോ വിലവരുന്ന കൊക്കെയ്‌നും, 44,000 യൂറോ വിലവരുന്ന കഞ്ചാവുമാണ് പിടിച്ചെടുത്തത്. 20-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാളെ പിന്നീട് വിട്ടയച്ചിട്ടുണ്ട്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: