വിദേശപഠനം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇനി Hollilander സഹായിക്കും; പൂർണ വിവരങ്ങൾ അറിയാം

വിദേശത്തേയ്ക്ക് ജോലിക്കായി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ ഏജന്‍സിയായ Hollilander, വിദേശപഠനത്തിന് അവസരമൊരുക്കുന്ന പദ്ധതിയുമായി രംഗത്ത്. അയര്‍ലണ്ട്, കാനഡ, യുഎസ്എ, യു.കെ, ന്യൂസീലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ കോളജുകളില്‍ 5,000-ഓളം കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ Hollilander വഴി അപേക്ഷിക്കാം.

ഈയിടെ ആരംഭിച്ച Hollilander-ന്റെ Study Abroad വിഭാഗമാണ് വിവിധ വിദേശരാജ്യങ്ങളിലെ കോളജുകളുമായി നേരിട്ട് ബന്ധപ്പെട്ട് പഠനസൗകര്യമൊരുക്കുന്നത്.

അയര്‍ലണ്ടില്‍ PPS നമ്പര്‍ ലഭിക്കാനും, ബാങ്ക് അക്കൗണ്ട് എടുക്കല്‍, ടാക്‌സ് രജിസ്‌ട്രേഷന്‍ എന്നിവയ്ക്കും ഏജന്‍സി സഹായം ചെയ്യും. ഇതിന് പുറമെ വിസ, സാമ്പത്തിക ഉപദേശം, അഡ്രസ് പ്രൂഫ് എന്നിവയും ഏജന്‍സി തന്നെ നല്‍കുന്നതാണ്.

അയര്‍ലണ്ടിലാണ് Hollilander-ന്റെ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ ഏജന്‍സിയുടെ ഓഫിസും പ്രവര്‍ത്തിക്കുന്നു.

കോളജ് സെലക്ഷന്‍ മുതല്‍ സഹായം ചെയ്യുന്ന ഏജന്‍സി, രേഖകള്‍ സമര്‍പ്പിക്കല്‍, സാമ്പത്തിക കാര്യങ്ങള്‍, ലോണ്‍, വിസ എന്നിവയിലെല്ലാം കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

അയര്‍ലണ്ടില്‍ പഠിക്കുമ്പോള്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും, ട്യൂഷന്‍ ഫീസ് കുറവാണെന്നും Hollilander ചൂണ്ടിക്കാട്ടുന്നു. 3,000 യൂറോ വരെയുള്ള സ്‌കോളര്‍ഷിപ്പ്, രണ്ട് വര്‍ഷത്തേയ്ക്കുള്ള താമസം എന്നിവയ്ക്കും അവസരമുണ്ട്. അയര്‍ലണ്ടില്‍ എത്തിയ ശേഷം ഇവിടുത്തെ ഓഫിസ് ഇക്കാര്യങ്ങളില്‍ സഹായം ചെയ്തുനല്‍കും.

കണ്‍സള്‍ട്ടേഷന്‍ രജിസ്റ്റര്‍ ചെയ്യാനായി:https://form.jotform.com/223464021757353

കൂടുതല്‍ വിവരങ്ങള്‍ക്ക്:

http://www.hollilander.com

info@hollilander.com

Ph: +91 4812580353, +91 8129333012

Share this news

Leave a Reply

%d bloggers like this: