കേരളത്തിലെ പ്രമുഖ ബാൻഡായ When Chai Met Toast-ന്റെ ലൈവ് പെർഫോമൻസ് മെയ് 19-ന് ഡബ്ലിനിൽ

ഇന്‍ഡീ-പോപ് സംഗീതവും, ഫോക്ക് സംഗീതവും സമന്വയിപ്പിച്ച് കേരളത്തിലെ പ്രമുഖ ബാന്‍ഡായ When Chai Met Toast അവതരിപ്പിക്കുന്ന സംഗീതപരിപാടി മെയ് 19-ന് ഡബ്ലിനില്‍. തങ്ങളുടെ സവിശേഷ ശൈലിയിലൂടെ വലിയ ആരാധകവൃന്ദം തന്നെ സൃഷ്ടിച്ചിട്ടുള്ള When Chai Met Toast, ഡബ്ലിനിലെ Button Factory-യിലാണ് ലൈവ് പെര്‍ഫോമന്‍സിനായി എത്തുന്നത്. മെയ് 19-ന് വൈകിട്ട് 7 മണിക്ക് പരിപാടി ആരംഭിക്കും. GK Entertainments ആണ് പരിപാടിയുടെ സംഘാടകര്‍.

ഇന്‍ഡീ-പോപ്, ഫോക്ക്, റോക്ക് ശൈലികള്‍ സമന്വയിപ്പിച്ചുള്ള സംഗീത പരിപാടികളാണ് ബാന്‍ഡ് നടത്തുന്നത്. ആലാപനം, ഗിറ്റാര്‍ എന്നിവയില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള അശ്വിന്‍ ഗോപകുമാര്‍, കീബോര്‍ഡ് വായനയില്‍ പാലീ ഫ്രാന്‍സിസ്, ഗിറ്റാറില്‍ അച്യുത് ജയ്‌ഗോപാല്‍, ഡ്രംസില്‍ സൈലേഷ് എന്നിവരടങ്ങുന്നതാണ് When Chai Met Toast ബാന്‍ഡ്. ജീവിതം, സ്‌നേഹം, സന്തോഷം എന്നിങ്ങനെയുള്ള വിവിധ കാര്യങ്ങളിലുള്ള തങ്ങളുടെ കാഴ്ചപ്പാട് കൂടിയാണ് ബാന്‍ഡ്, സംഗീതത്തിലൂടെ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്.

ഡബ്ലിനിലെ സംഗീതസംസ്‌കാരത്തെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടെന്നും, പരിപാടി അവതരിപ്പിക്കാനുള്ള എക്‌സൈറ്റ്‌മെന്റിലാണ് തങ്ങളെന്നും അശ്വിന്‍ ഗോപകുമാര്‍ പറഞ്ഞു.

2019-ല്‍ ‘When We Feel Young’ എന്ന സംഗീത ആല്‍ബത്തിലൂടെയാണ് ബാന്‍ഡ് വരവറിയിച്ചത്. സ്‌പോട്ടിഫൈയില്‍ 20 മില്യണിലധികം തവണ ഇവരുടെ ഗാനങ്ങള്‍ സ്ട്രീം ചെയ്തിട്ടുണ്ട്.

When Chai Met Toast-ന്റെ ഇന്റര്‍നാഷണല്‍ ടൂറിന്റെ ഭാഗമായാണ് ഡബ്ലിനിലെ പരിപാടിയും. യു.കെയിലെ വിവിധ നഗരങ്ങളിലും ബാന്‍ഡ് പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.

ഡബ്ലിനിലെ സംഗീതപരിപാടിയുടെ ടിക്കറ്റുകള്‍ക്ക് GK Entertainments-ന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://www.gkentertainment.ie/when-chai-met-toast

കൂടുതല്‍ വിവരങ്ങള്‍ക്ക്:

www.gkentertainment.ie 

info@gkentertainment.ie

Share this news

Leave a Reply

%d bloggers like this: