കൊടുങ്കാറ്റ് ഭീഷണി അവസാനിച്ചു; അയർലണ്ടിൽ മഴ തുടരും

അയര്‍ലണ്ടില്‍ കഴിഞ്ഞ ദിവസം നിലവില്‍ വന്ന കൊടുങ്കാറ്റ് വീശിയേക്കുമെന്ന മുന്നറിയിപ്പ് അവസാനിച്ചതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതേസമയം രാജ്യത്ത് മഴ തുടരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ഇന്ന് (ചൊവ്വാഴ്ച) വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയും മഴ പെയ്യും. 13 മുതല്‍ 16 ഡിഗ്രി വരെയാകും പരമാവധി അന്തരീക്ഷ താപനില. രാത്രിയോടെ ആകാശം മേഘാവൃതമാകും. അതേസമയം നീണ്ടുനില്‍ക്കുന്ന മഴ പെയ്‌തേക്കാം. 7 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയാകും താപനില.

ബുധനാഴ്ചയും രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടയ്ക്കിടെ വെയിലും ലഭിച്ചേക്കാം. 13 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയാകും താപനില. പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്. രാത്രിയോടെ അറ്റ്‌ലാന്റിക് തീരത്ത് കാറ്റ് കനക്കും.

വ്യാഴാഴ്ച മഴയ്‌ക്കൊപ്പം ഇടയ്ക്കിടെ വെയിലും ലഭിക്കുമെന്നാണ് പ്രവചനം. വടക്കന്‍ കാറ്റും ഉണ്ടാകും. 13 മുതല്‍ 16 ഡിഗ്രി വരെ താപനില ഉയരും.

വെള്ളിയാഴ്ച പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. വെയിലും ലഭിക്കും. 15 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് രെ അന്തരീക്ഷ താപനില ഉയരാം.

ശനിയാഴ്ച 14 മുതല്‍ 17 ഡിഗ്രി വരെ താപനില ഉയരുമെങ്കിലും, ഞായറാഴ്ച തണുത്ത കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: