ഡബ്ലിനിൽ ജയിൽ ഓഫിസറെ പ്രതി കുത്തി പരിക്കേൽപ്പിച്ചു

രക്ഷപ്പെടാന്‍ ശ്രമിക്കവെ പ്രതി, ജയില്‍ ഓഫിസറെ കുത്തി പരിക്കേല്‍പ്പിച്ചു. ഡബ്ലിൻ Mountjoy Prison-ല്‍ നിന്നും പുറത്തേയ്ക്ക് പ്രതിയെ കൊണ്ടുപോകുന്നതിനിടെ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

ഓഫിസര്‍ക്ക് മുഖത്താണ് പരിക്കേറ്റതെന്നാണ് വിവരം. കേസെടുക്കാന്‍ ഗാര്‍ഡയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും, കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

ആക്രമണത്തിന് ശേഷം പരിക്കേറ്റ് ഓഫിസറും മറ്റുളളവരും ചേര്‍ന്ന് പ്രതിയെ തിരികെ ജയിലില്‍ തന്നെ എത്തിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ഓഫിസര്‍ ചികിത്സ തേടി.

Share this news

Leave a Reply

%d bloggers like this: