300 ബോയിങ് ജെറ്റുകൾ വാങ്ങാൻ Ryanair; ലക്ഷ്യം യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കൽ

പുതുതായി 300 ബോയിങ് ജെറ്റ് വിമാനങ്ങൾ വാങ്ങാൻ ഐറിഷ് വിമാന കമ്പനി Ryanair. ബോയിങ്ങിന്റെ 737 MAX 10, മോഡൽ 150 വിമാനങ്ങൾക്ക് ഓർഡർ നൽകിയതായും, 150 എണ്ണങ്ങൾ കൂടി വാങ്ങാൻ പദ്ധതിയുണ്ടെന്നനും Ryanair വ്യക്തമാക്കി.

2034 ഓടെ തങ്ങളുടെ യാത്രക്കാരുടെ എണ്ണം വർഷം 300 മില്യണിലേയ്ക്ക് ഉയർത്തുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. 2023 മാർച്ച് വരെയുള്ള ഒരു വർഷത്തിനിടെ 168 മില്യൺ യാത്രക്കാരാണ് Ryanair നെ ആശ്രയിച്ചത്. 2026 ഓടെ ഇത് 225 മില്യൺ ആകുമെന്നാണ് പ്രതീക്ഷ.

അതേസമയം നേരത്തെ ഓർഡർ നൽകിയ വിമാനങ്ങൾ സമയത്തു ഡെലിവറി നടത്തിയില്ല എന്ന് കാട്ടി Ryanair, ബോയിങ്ങിനെതിരെ മുമ്പ് രംഗത്തു വന്നിരുന്നു. വിമാനങ്ങളുടെ വില അധികമാണെന്നും Ryanair തലവൻ Michael O’Leary വിമർശ്ശിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: