മതിയായ സുരക്ഷയില്ലാതെ ഭക്ഷണവിൽപ്പന; അയർലണ്ടിൽ മൂന്ന് ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടി

മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിച്ച മൂന്ന് റസ്റ്ററന്റുകള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയതായി Food Safety Authority of Ireland (FSAI). ഇതിന് പുറമെ മറ്റൊരു സ്ഥാപനത്തിന് പ്രൊഹിബിഷന്‍ നോട്ടീസ് നല്‍കിയതായും FSAI അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് നോട്ടീസുകള്‍ നല്‍കിയത്.

കൗണ്ടി ലിമറിക്കിലെ Abbeyfeale-ലുള്ള The Square-ലെ Little Neros എന്ന സ്ഥാപനമാണ് അടച്ചുപൂട്ടല്‍ നോട്ടീസുകള്‍ ലഭിച്ചവയില്‍ ഒന്ന്. ഇതിന് പുറമെ കൗണ്ടി ടിപ്പററിയിലെ Fethard-ലുള്ള Meaghers Daybreak പ്രദേശത്തുള്ള വഴിയോര ഭക്ഷ്യകേന്ദ്രം, ഓപ്പണ്‍ റഫ്രിജററ്റേറില്‍ ഭക്ഷ്യവില്‍പ്പന നടത്തിയ സ്ഥാപനം എന്നിവയും പൂട്ടാന്‍ ഉത്തരവിട്ടു.

കൗണ്ടി മീത്തിലെ Navan-ലുള്ള 1 Ludlow Street-ല്‍ പ്രവര്‍ത്തിക്കുന്ന Vicos Grill എന്ന സ്ഥാപനത്തിനും FSAI അടച്ചുപൂട്ടല്‍ നോട്ടീസ് ലഭിച്ചു.

കൗണ്ടി ഡബ്ലിനിലെ Swords-ലുള്ള Pak Halal എന്ന സ്ഥാപനത്തിന് പ്രൊഹിബിഷന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

ശീതീകരിച്ച ഭക്ഷണം ഫ്രഷ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തുക, കാലഹരണപ്പെട്ട ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുക, വൈദ്യുതി സംവിധാനം ഇല്ലാത്ത സ്ഥലത്ത് ഭക്ഷണം ഉണ്ടാക്കുക, cold chain സംവിധാനം പാലിക്കാതിരിക്കുക, പൊട്ടിയ ബോയിലറില്‍ പാചകം ചെയ്യുക മുതലായ നിയമലംഘനങ്ങള്‍ക്കാണ് FSAI നടപടി എടുത്തത്.

Share this news

Leave a Reply

%d bloggers like this: