ആവശ്യത്തിന് ജീവനക്കാർ ഇല്ല; UHL നഴ്‌സുമാർ ഇന്നുമുതൽ സമരത്തിൽ

ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് University Hospital Limerick-ലെ നഴ്‌സുമാര്‍ ഇന്നുമുതല്‍ സമരത്തില്‍. Work-to-rule രീതിയില്‍ ഇന്ന് രാവിലെ മുതലാണ് Irish Nurses and Midwives Organisation (INMO)-ലെ നഴ്‌സുമാര്‍ സമരം ആരംഭിച്ചിരിക്കുന്നത്.

നിലവില്‍ ആവശ്യമായതിലും 22% ജീവനക്കാരുടെ കുറവാണ് ആശുപത്രിയിലുള്ളതെന്ന് INMO ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിലും ICU-വിലെ എല്ലാ ബെഡ്ഡുകളിലേയ്ക്കും രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരിക്കുകയാണ്. വൈകാതെ തന്നെ ഐസിയുവില്‍ ഒരു രോഗിക്ക് ഒരു നഴ്‌സ് എന്നത് നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും INMO പറയുന്നു.

ഐസിയുവില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്ന് പറഞ്ഞ INMO, അത് രോഗികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വ്യക്തമാക്കി.

നേരത്തെ ആശുപത്രി അധികൃതരുമായും, Work Place Relations Commission (WRC)-മായും ചര്‍ച്ച നടത്തിയെങ്കിലും, അനുകൂലനടപടികള്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരത്തിലേയ്ക്ക് കടന്നത്. യോഗ്യതയുള്ള നഴ്‌സുമാരെ നിയമിക്കുന്നത് വരെ ICU-വിലെ രണ്ട് ബെഡ്ഡുകളിലേയ്ക്ക് രോഗികളെ പ്രവേശിപ്പിക്കരുതെന്നും INMO ആശുപത്രി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: