വ്യാപാര സ്ഥാപനങ്ങൾക്കുള്ള എനർജി സപ്പോർട്ട് സ്‌കീം രണ്ടു മാസം കൂടി നീട്ടുമെന്ന്‌ സർക്കാർ

രാജ്യത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കുള്ള എനര്‍ജി സപ്പോര്‍ട്ട് സ്‌കീം രണ്ട് മാസം കൂടി നീട്ടുന്നതായി സര്‍ക്കാര്‍. ഊര്‍ജ്ജവില വര്‍ദ്ധിച്ചുതന്നെ നില്‍ക്കുന്ന സാഹചര്യത്തിലാണ് പദ്ധതി നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ മാസം അവസാനിക്കാനിരുന്ന Temporary business energy support sceheme (TBESS) ജൂലൈ 31 വരെ നീട്ടുന്നതായി ധനമന്ത്രി Michael McGrath ആണ് പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം വ്യാപാരസ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഗ്യാസ്, വൈദ്യുതി എന്നിവയുടെ അധിക ബില്‍ തുകയുടെ 50% വരെ ക്ലെയിം ചെയ്യാം.

അതേസമയം പദ്ധതിയില്‍ കൂടുതല്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള പല സ്ഥാപനങ്ങള്‍ക്കും സഹായം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.

രാജ്യത്തെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് വലിയ സഹായമാണ് ഈ പദ്ധതിയെന്ന് RTE ന്യൂസിനോട് സംസാരിക്കവേ മന്ത്രി McGrath പറഞ്ഞു. അതേസമയം വീടുകള്‍ക്ക് നല്‍കുന്ന ഊര്‍ജ്ജത്തിന് കമ്പനികള്‍ വില കുറയ്ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഊര്‍ജ്ജത്തിന്റെ ഹോള്‍സെയില്‍ വിലയില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും, പക്ഷേ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യവസ്തുക്കള്‍ക്കും, ഊര്‍ജ്ജത്തിനും വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ നടപടികള്‍ കൈക്കൊള്ളാന്‍ പ്രതിപക്ഷം സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെയാണ് പദ്ധതി കാലയളവ് നീട്ടുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: