Tesco-യുമായി ചേര്‍ന്ന് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ കലക്ഷന്‍ പോയിന്റുകള്‍ സ്ഥാപിച്ച് ഫര്‍ണ്ണിച്ചര്‍, ഗൃഹോപകരണ വില്‍പ്പനക്കാരായ Ikea. കൗണ്ടി കോര്‍ക്കിലെ Michaelstown, കൗണ്ടി ലൂവിലെ Droghada, കൗണ്ടി കില്‍ഡെയറിലെ Naas എന്നിവിടങ്ങളിലാണ് Collect New You സെന്ററുകള്‍ തുറന്നിരിക്കുന്നത്. ഇവിടങ്ങളിലെ Tesco കാര്‍ പാര്‍ക്കുകളില്‍ നിന്നും ഇനിമുതല്‍ Ikea ഓര്‍ഡറുകള്‍ കലക്ട് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
200 യൂറോയ്ക്ക് താഴെയുള്ള ഓാര്‍ഡറുകള്‍ക്ക് 15 യൂറോ ആണ് സര്‍വീസ് ചാര്‍ജ്ജ്. അതിന് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് നല്‍കേണ്ടതില്ല.
വൈകാതെ തന്നെ Limerick, Galway, Cork, Waterford, Tipperary, Wexford എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ കലക്ഷന്‍ പോയിന്റുകള്‍ സ്ഥാപിക്കുമെന്ന് Ikea അറിയിച്ചിട്ടുണ്ട്. നിലവിലെ മൂന്ന് കലക്ഷന്‍ പോയിന്റുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇവ പരീക്ഷണാടിസ്ഥാനത്തില്‍ ആറ് മാസം പ്രവര്‍ത്തിപ്പിക്കും.