വടക്കൻ അയർലണ്ടിൽ പോകാൻ യു.കെ വിസ വേണമോ? ഇന്ത്യക്കാരന്റെ ദുരനുഭവം കേൾക്കാം

അയര്‍ലണ്ടില്‍ നിന്നും വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലേയ്ക്ക് യാത്ര ചെയ്ത ഇന്ത്യക്കാരെ യു.കെ വിസ ഇല്ലാത്തതിന് അറസ്റ്റ് ചെയ്തു. യു.കെയുടെ ഭാഗമായ വടക്കന്‍ അയര്‍ലണ്ടില്‍ പ്രവേശിക്കാന്‍ യു.കെ വിസ വേണമെന്ന് അറസ്റ്റിന് ശേഷമാണ് ഇവര്‍ക്ക് മനസിലായത്. ഫേസ്ബുക്ക് വഴിയാണ് പേര് വെളിപ്പെടുത്താതെ യാത്രക്കാരിലൊരാള്‍ ദുരനുഭവം പങ്കുവച്ചത്.

ബെല്‍ഫാസ്റ്റിലെത്തി രണ്ടാം ദിവസമായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂര്‍ ഇമിഗ്രേഷന്‍ ഓഫിസര്‍മാരുടെ ചോദ്യം ചെയ്യലിന് ശേഷം ഇവരെ ഡബ്ലിനിലേയ്ക്ക് തിരികെ പറഞ്ഞയച്ചു.

വടക്കന്‍ അയര്‍ലണ്ടിലേയ്ക്ക് പോകാന്‍ ഉദ്ദേശ്യമുള്ളവര്‍ ഇനിമുതല്‍ യു.കെ വിസയ്ക്ക് അപേക്ഷിക്കണമെന്ന് മുന്നറിയിപ്പായി ഇദ്ദേഹം പറയുന്നു. ചെക്കിങ് ഉണ്ടാകില്ല എന്ന് കരുതരുതെന്നും, വിസ ഇല്ലാതെയുള്ള പ്രവേശനം ഇനി ഒരിക്കലും യു.കെ വിസ ലഭിക്കാതിരിക്കാനുള്ള സാഹചര്യത്തിന് ഇടയാക്കിയേക്കുമെന്നും ഇദ്ദേഹം പറയുന്നു.

ബ്രെക്‌സിറ്റിന് ശേഷം വന്ന മാറ്റമായാണ് ഇത് കരുതുന്നത്.

ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ ഇമിഗ്രേഷന്‍ ഓഫിസര്‍മാര്‍ എഴുതിവാങ്ങിയിട്ടുണ്ട്. ഇത് കാരണം തന്റെ സ്റ്റാംപ് 4-നെ ബാധിക്കുമോ എന്ന് ഭയപ്പെടുന്നതായും ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: