ബ്രെക്സിറ്റ്‌: അയർലണ്ടിൽ നിന്നും യു.കെയിലേക്കുള്ള കയറ്റുമതി നിയമങ്ങളിൽ ജനുവരി 31 മുതൽ മാറ്റം

ബ്രെക്‌സിറ്റിന് ശേഷം അയര്‍ലണ്ടില്‍ നിന്നുമുള്ള ഇറക്കുമതിക്ക് പുതിയ നിയമവുമായി യു.കെ. ജനുവരി 31 മുതല്‍ ഇവിടെ നിന്നും യു.കെയിലേയ്ക്ക് കയറ്റുമതി ചെയ്യപ്പെടുന്ന ചരക്കുകള്‍ക്ക് നേരത്തെ തന്നെ കസ്റ്റംസ് ഡിക്ലറേഷന്‍ (pre-lodgement of customs declarations) വാങ്ങണം. അതുപോലെ കാര്‍ഷികോല്‍പ്പന്നങ്ങളാണെങ്കില്‍ അവ ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന പ്രീ- നോട്ടിഫിക്കേഷനും ഉണ്ടായിരിക്കണം. ചില കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് എക്‌സ്‌പോര്‍ട്ട് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റും വേണ്ടിവന്നേക്കും. അയര്‍ലണ്ടില്‍ നിന്നും യു.കെയിലേയ്ക്ക് കയറ്റുമതി നടത്തുന്ന ബിസിനസ് സ്ഥാപനങ്ങള്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഐറിഷ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം … Read more

വടക്കൻ അയർലണ്ടിൽ പോകാൻ യു.കെ വിസ വേണമോ? ഇന്ത്യക്കാരന്റെ ദുരനുഭവം കേൾക്കാം

അയര്‍ലണ്ടില്‍ നിന്നും വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലേയ്ക്ക് യാത്ര ചെയ്ത ഇന്ത്യക്കാരെ യു.കെ വിസ ഇല്ലാത്തതിന് അറസ്റ്റ് ചെയ്തു. യു.കെയുടെ ഭാഗമായ വടക്കന്‍ അയര്‍ലണ്ടില്‍ പ്രവേശിക്കാന്‍ യു.കെ വിസ വേണമെന്ന് അറസ്റ്റിന് ശേഷമാണ് ഇവര്‍ക്ക് മനസിലായത്. ഫേസ്ബുക്ക് വഴിയാണ് പേര് വെളിപ്പെടുത്താതെ യാത്രക്കാരിലൊരാള്‍ ദുരനുഭവം പങ്കുവച്ചത്. ബെല്‍ഫാസ്റ്റിലെത്തി രണ്ടാം ദിവസമായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂര്‍ ഇമിഗ്രേഷന്‍ ഓഫിസര്‍മാരുടെ ചോദ്യം ചെയ്യലിന് ശേഷം ഇവരെ ഡബ്ലിനിലേയ്ക്ക് തിരികെ പറഞ്ഞയച്ചു. വടക്കന്‍ അയര്‍ലണ്ടിലേയ്ക്ക് പോകാന്‍ ഉദ്ദേശ്യമുള്ളവര്‍ ഇനിമുതല്‍ … Read more