ഇത്തവണത്തെ ലീവിങ് സെർട്ട് റിസൽട്ടുകൾ ഓഗസ്റ്റ് 25-ന്; കോളജ് അഡ്മിഷന് ആവശ്യത്തിന് സമയം ലഭിക്കും

ഇത്തവണത്തെ ലീവിങ് സെര്‍ട്ട് റിസല്‍ട്ടുകള്‍ ഓഗസ്റ്റ് 25-ന് പ്രഖ്യാപിക്കും. കോളജ് പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള Central Applications Office (CAO) ഓഫറുകള്‍ ലീവിങ് സെര്‍ട്ട് ഫലപ്രഖ്യാപനത്തിനും ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഉണ്ടാകൂ എന്നാണ് കരുതുന്നത്. ഇത് കോളജ് അഡ്മിഷന് ആവശ്യത്തിന് സമയം ലഭിക്കാന്‍ സഹായകരമാകും.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരാഴ്ച മുമ്പാണ് ഇത്തവണത്തെ ലീവിങ് സെര്‍ട്ട് ഫലങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കഴിഞ്ഞ തവണ റിസല്‍ട്ട് വൈകിയത് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് അഡ്മിഷന് ശേഷം ആവശ്യത്തിന് സമയം ലഭിക്കാത്തതിനാല്‍ താമസത്തിന് ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. ക്ലാസ് തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പല വിദ്യാര്‍ത്ഥികള്‍ക്കും താമസം ലഭിക്കാത്തത് വലിയ പ്രശ്‌നമാണ് സൃഷ്ടിച്ചത്.

കോവിഡ് കാലത്തിന് മുമ്പ് ഓഗസ്റ്റ് ഒന്നാം വാരത്തിലോ, രണ്ടാം വാരത്തിലോ ആണ് ലീവിങ് സെര്‍ട്ട് റിസല്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നത്.

അതേസമയം മുന്‍ വര്‍ഷത്തിലും ഒരാഴ്ച മുന്നേ ഫലപ്രഖ്യാപനം നടത്താന്‍ സാധിക്കുന്നത് കോവിഡിന് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് നാം എത്തിച്ചേരുന്നതിന്റെ പ്രധാന ചുവടുവെപ്പാണെന്ന് വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി പറഞ്ഞു. ഇക്കാര്യത്തില്‍ State Examinations Commission (SEC)-നെ മന്ത്രി അഭിനന്ദനവും, നന്ദിയുമറിയിക്കുകയും ചെയ്തു.

ജൂണ്‍ 7-നാണ് ലീവിങ് സെര്‍ട്ട്, ജൂനിയര്‍ സെര്‍ട്ട് പരീക്ഷകള്‍ ആരംഭിക്കുക.

Share this news

Leave a Reply

%d bloggers like this: