ഡബ്ലിൻ എയർപോർട്ടിലെ പാർക്കിങ് ടിക്കറ്റുകളെല്ലാം വിറ്റുപോയി; ആളുകൾ ബസ്, ടാക്സി ഉപയോഗിക്കണമെന്ന് നിർദ്ദേശം

ഈ വാരാന്ത്യത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ കാര്‍ പാര്‍ക്കിങ് ടിക്കറ്റുകളെല്ലാം വിറ്റുപോയതായി അധികൃതര്‍. ചുരുങ്ങിയ സമയത്തേക്കും, ദീര്‍ഘകാലത്തേയ്ക്കുമുള്ള ടിക്കറ്റുകളെല്ലാം വിറ്റുപോയതായും, ഇനി വരുന്നവര്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ലഭിക്കില്ലെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ബാക്കിയുള്ള കുറച്ച് സ്ഥലം എയര്‍പോര്‍ട്ടിലിറങ്ങുന്ന ആളുകളെ കയറ്റാനായി എത്തുന്ന വാഹനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്.

വരുംദിവസങ്ങളില്‍ എയര്‍പോര്‍ട്ടിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാതെ ബസ്, ടാക്‌സി എന്നിവ ഉപയോഗിക്കുകയോ, സുഹൃത്തുക്കളോടോ മറ്റോ കൊണ്ടുവിടാന്‍ പറയുകയോ ചെയ്യണമെന്ന് Dublin Airport Authority നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഓരോ ദിവസവും ഒരു ലക്ഷം പേരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നതെന്നും, ഇത്രയും പേര്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം ഇവിടെയില്ലെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു.

കോവിഡിന് മുമ്പ് എയര്‍പോര്‍ട്ടില്‍ സ്വകാര്യ പാര്‍ക്കിങ് സ്ഥലം ഉണ്ടായിരുന്നെങ്കിലും അത് പൂട്ടി. പിന്നീട് തുറക്കാന്‍ സാധിച്ചിട്ടുമില്ല. എയര്‍പോര്‍ട്ടിലെ അഞ്ചില്‍ ഒന്ന് പാര്‍ക്കിങ് സ്‌പേസും ഇവിടെയായിരുന്നു. കഴിയുന്നത്ര വേഗത്തില്‍ ഇത് വീണ്ടും തുറക്കാന്‍ ശ്രമിക്കുമെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: