അയർലണ്ടിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനമായി ശനിയാഴ്ച; വരണ്ട കാലാവസ്ഥ ഈയാഴ്ചയും തുടരും

ശനിയാഴ്ച അയര്‍ലണ്ടില്‍ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിനമായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് Met Eireann. കൗണ്ടി റോസ്‌കോമണിലെ Mount Dillion-ല്‍ 23.3 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും നല്ല വെയിലും ചൂടും ലഭിച്ച ദിവസമായിരുന്നു ഇത്.

അതേസമയം ഈയാഴ്ചയും രാജ്യത്ത് വരണ്ട കാലാവസ്ഥയും ചൂടും തുടരുമെന്നാണ് പ്രവചനം. 20 ഡിഗ്രി വരെ താപനില ഉയരാമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ശക്തമായ ന്യൂനമര്‍ദ്ദമാണ് അയര്‍ലണ്ടില്‍ നിലവിലെ ചൂടിന് കാരണമായിരിക്കുന്നത്. ഈയാഴ്ചയും, ഒരുപക്ഷേ ബാങ്ക് അവധിയുള്ള വാരാന്ത്യത്തിലും ഇതേ കാലാവസ്ഥ തുടര്‍ന്നേക്കാനാണ് സാധ്യതയെന്നും Met Eireann പറയുന്നു.

ഇന്ന് (തിങ്കള്‍) ചൂടിന് ചെറിയ കുറവുണ്ടാകുമെങ്കിലും, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ താപനില ഉയരുമെന്നും, പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പരമാവധി താപനില 24 ഡിഗ്രി വരെ ആയേക്കുമെന്നുമാണ് മുന്നറിയിപ്പ്.

രാത്രിയില്‍ പൊതുവെ തണുപ്പായിരിക്കും. 7 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും അന്തരീക്ഷ താപനില.

Share this news

Leave a Reply

%d bloggers like this: