പെട്രോൾ, ഡീസൽ എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ആവശ്യം

പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ജൂണ്‍ 1 മുതല്‍ എക്‌സൈസ് ഡ്യൂട്ടി ചുമത്താനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഉപഭോക്തൃ സംഘം. രാജ്യത്ത് ജീവിതച്ചെലവ് വര്‍ദ്ധിച്ചത് കാരണം 2022 മാര്‍ച്ചിലാണ് ഇന്ധന എക്‌സൈസ് ഡ്യൂട്ടി സര്‍ക്കാര്‍ വേണ്ടെന്ന് വച്ചത്. എന്നാല്‍ ജൂണ്‍ 1 മുതല്‍ ഡീസലിന് 5 സെന്റ്, പെട്രോളിന് 6 സെന്റ് എന്നിങ്ങനെ വീണ്ടും ഡ്യൂട്ടി ചുമത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

നിലവില്‍ രാജ്യത്തെ സാധനങ്ങളുടെയും, സേവനങ്ങളുടെയും നിരക്ക് വര്‍ദ്ധിച്ചു തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ നീക്കം കൂടുതല്‍ സമ്മര്‍ദ്ദം ജനങ്ങള്‍ക്ക് മേല്‍ സൃഷ്ടിക്കുമെന്നാണ് Consumers Association of Ireland പറയുന്നത്. ഗതാഗതച്ചെലവ് വര്‍ദ്ധിക്കാനും അതുവഴി സാധനങ്ങളുടെ വില ഉയരാനും ഇത് കാരണമാകും.

പൊതുഗതാഗത സംവിധാനം ഇല്ലാത്ത പ്രദേശങ്ങളിലെ ആളുകള്‍ സ്വന്തം കാറുകള്‍ ഉപയോഗിക്കേണ്ടിവരുമെന്നും, ഇന്ധനവില വര്‍ദ്ധിക്കുന്നത് അവര്‍ക്ക് അധികച്ചെലവാകുമെന്നും Consumers Association of Ireland ചെയര്‍പേഴ്‌സണായ Michael Kilcoyne പറഞ്ഞു. എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം കുറഞ്ഞത് ഈ വര്‍ഷം അവസാനം വരെയെങ്കിലും മാറ്റി വയ്ക്കണമെന്നാണ് സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: