കോർക്ക് ഇന്ത്യൻ നഴ്‌സസ് സംഘടിപ്പിക്കുന്ന സ്പോർട്സ് ഡേ മത്സരങ്ങൾ ജൂൺ 11-ന്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

കോര്‍ക്ക് ഇന്ത്യന്‍ നഴ്‌സസ് (COINNs) സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റ് 2023-ന്റെ ഭാഗമായുള്ള സ്‌പോര്‍ട്‌സ് ഡേ ജൂണ്‍ 11-ന്. കോര്‍ക്കിലെ Togher-ലുള്ള St. Finbarr’s National Club-ല്‍ രാവിലെ 9 മണി മുതല്‍ പകല്‍ 11 മണി വരെയാണ് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ അരങ്ങേറുക.

മത്സരങ്ങള്‍ ഇവ:

50 മീറ്റര്‍ ഓട്ടം (3-5 വയസ്, 7-12 വയസ്)
100 മീറ്റര്‍ ഓട്ടം (7-12 വയസ്, 13-17 വയസ്)
കാന്‍ഡി പിക്കിങ് (3-6 വയസ്, 7-12 വയസ്)
കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ (7-12 വയസ്, 13-17 വയസ്, മുതിര്‍ന്നവര്‍)
ബോള്‍ പാസ് ചെയ്യല്‍ (3-6 വയസ്, 7-12 വയസ്, 13-17 വയസ്, മുതിര്‍ന്നവര്‍)
ബലൂണ്‍ പൊട്ടിക്കല്‍ (3-6 വയസ്, 7-12 വയസ്, 13-17 വയസ്)
ലെമണ്‍ & സ്പൂണ്‍ (3-6 വയസ്, 7-12 വയസ്, 13-17 വയസ്, മുതിര്‍ന്നവര്‍)
കുളംകര (7-12 വയസ്, 13-17 വയസ്, മുതിര്‍ന്നവര്‍)

കൂടുതല്‍ വിവരങ്ങള്‍ക്ക്:
0874 250943
0894 824637

Share this news

Leave a Reply

%d bloggers like this: