അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ കുടുംബ സംഗമം 2023-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 (ശനി,ഞായര്‍) തിയതികളില്‍ ഡബ്ലിനില്‍ വൈറ്റ് ഹാളില്‍ ഉള്ള ഹോളി ചൈല്‍ഡ് ബോയ്‌സ് നാഷണല്‍ സ്‌കൂളില്‍ വെച്ച് നടത്തപ്പെടുന്ന യാക്കോബായ കുടുംബ സംഗമത്തിന്റെ (Family Conference 2023 ) രെജിസ്‌ട്രേഷന്‍ ഉത്ഘാടനം ഡബ്ലിന്‍ , കോര്‍ക്ക് ഇടവകളില്‍ നടത്തപ്പെട്ടു .

കോര്‍ക്ക് സെ .പീറ്റേഴ്‌സ് യാക്കോബായ ഇടവകയില്‍ മെയ് 27 ശനിയാഴ്ച വി .കുര്‍ബ്ബാന ക്ക് ശേഷം വികാരി ബിജോയ് കാരുകുഴി അച്ഛന്‍ ആദ്യ റെജിസ്‌ട്രെഷന്‍ ശ്രീ. ജെയ്‌മോന്‍ മാര്‍ക്കോസിന് നു നല്‍കിയും , ഡബ്ലിന്‍ സെ. ഗ്രീഗോറിയോസ് ഇടവകയില്‍ മെയ് 28 ഞായറാഴ്ച സഹ വികാരി ജിനു കുരുവിള അച്ചന്‍ വര്‍ഗീസ് വാഴക്കാലക്കു നല്‍കിയും ഉത്ഘാടനം നിര്‍വഹിച്ചു.


അയര്‍ലണ്ടിലെ എല്ലാ യാക്കോബായ ഇടവകകളിലെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചു നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ക്ലാസുകളും , കലാ പരിപാടികളും കൂടാതെ വിവിധങ്ങളായ മത്സര ഇനങ്ങളും ക്രമീകരിച്ചിട്ടുണ്ട് . ഈ വര്‍ഷത്തെ കുംബസംഗമത്തിന്റെ ചിന്ത വിഷയം ‘Hasyooso -2023’ (വിശുദ്ധി -2023) എന്നതായിരിക്കും കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഇടവക മെത്രാപോലിത്ത അഭി. തോമസ് മോര്‍ അലക്‌സന്ദ്രിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് :
റെവ.ഫാ. ജെനിആന്‍ഡ്രൂസ് (സെക്രട്ടറി ) – 089 449 5599
ബിനു. ബി.അന്തിനാട് (ട്രസ്റ്റീ ) – 087 751 7155

Share this news

Leave a Reply

%d bloggers like this: