ഡബ്ലിൻ Balckrock-ൽ പുതിയ ഗവേഷണകേന്ദ്രവുമായി മെഡിക്കൽ കമ്പനി BD; 85 പേർക്ക് ജോലി നൽകും

കൗണ്ടി ഡബ്ലിനിലെ Blackrock-ല്‍ ആഗോള മെഡിക്കല്‍ ടെക്‌നോളജി കമ്പനിയായ BD-യുടെ പുതിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. 10,600 സ്‌ക്വയര്‍ഫീറ്റില്‍ 4 മില്യണ്‍ യൂറോ ചെലവിട്ട് നിര്‍മ്മിച്ച സെന്ററില്‍, 35 പേര്‍ക്ക് പുതുതായി ജോലി നല്‍കുമെന്ന് BD അറിയിച്ചിട്ടുണ്ട്.

ഇതിന് പുറമെ കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ Enniscorthy-യിലുള്ള നിര്‍മ്മാണശാലയില്‍ 30 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തുമെന്നും, BD പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് പദ്ധതികളിലുമായി 85-ലേറെ പേര്‍ക്ക് കമ്പനി ജോലി നല്‍കും.

ശരീരത്തിലേയ്ക്ക് മരുന്ന് കുത്തിവയ്ക്കുന്ന BD-യുടെ ആദ്യ ഇന്‍ജക്ടര്‍ ഉപകരണത്തിന്റെ നിര്‍മ്മാണവും, വ്യാപാരവുമാണ് പ്രധാനമായും Blackrock-ലെ കേന്ദ്രത്തില്‍ നടക്കുക. ശരീരത്തിലേയ്ക്ക് കുത്തിവയ്ക്കാവുന്ന മരുന്നുകളുടെ നിര്‍മ്മാണം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍, മരുന്നുകള്‍ കുത്തിവയ്ക്കുന്ന ഉപകരണങ്ങളുടെ ഡിമാന്‍ഡും വര്‍ദ്ധിക്കുമെന്നത് മുന്നില്‍ക്കണ്ടാണ് കമ്പനിയുടെ നീക്കം.

1964-ലാണ് BD അയര്‍ലണ്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. നിലവില്‍ നാല് പ്രദേശങ്ങളിലായി 1,100-ലേറെ പേരാണ് അയര്‍ലണ്ടില്‍ കമ്പനിക്കായി ജോലി ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: