അയർലണ്ടിൽ വെള്ളത്തിലിറങ്ങിയ വളർത്തുമൃഗങ്ങൾ ചത്തുപോകുന്നു; കാരണം ഇത്

കായലുകളിലും മറ്റും നീന്തിയ ശേഷം അയര്‍ലണ്ടില്‍ പലയിടത്തും വളര്‍ത്തുമൃഗങ്ങള്‍ ചത്തുപോകുന്നത് പതിവാകുന്നു. Leitrim, Fermanagh കൗണ്ടികളിലെ കായലുകളില്‍ ഇറങ്ങിയ ശേഷം തിരികെ കയറിയ ചില വളര്‍ത്തുപട്ടികള്‍ ചത്തുപോയതായി റിപ്പോര്‍ട്ട് ലഭിച്ചതായി Fermanagh കൗണ്ടിയിലെ Belleek-ലുള്ള Lakeland Veterinary Services അധികൃതര്‍ പറയുന്നു.

കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നതെന്നും, വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും, അതേസമയം ഈ വെള്ളത്തില്‍ കാണപ്പെടുന്ന ഒരുതരം ആല്‍ഗകളാണ് ഇതിന് പിന്നിലെന്നുമാണ് മൃഗരോഗ വിദഗദ്ധയായ Aofie Ferris പറയുന്നത്. വെള്ളം കെട്ടിനില്‍ക്കുന്ന കായലുകള്‍, കുളങ്ങള്‍ എന്നിവയില്‍ നീന്തിയതിനും, കുളിച്ചതിനും ശേഷം തിരികെ കയറുന്ന പട്ടികളിലും മറ്റും വായില്‍ നിന്നും വെള്ളം വരിക, നുര വരിക, അപസ്മാരലക്ഷണം എന്നിവ കാണുകയും, പിന്നീട് അവയ്ക്ക് ജീവന്‍ നഷ്ടപ്പെടുകയുമാണ് ചെയ്യുന്നത്.

Blue-green algae എന്നറിയപ്പെടുന്ന ഇവ, മൃഗങ്ങളുടെ കാലിലോ, ദേഹത്തോ എത്തുകയും, മൃഗങ്ങള്‍ അത് നക്കിത്തുടയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ മാരകമായ ഈ ആല്‍ഗകള്‍, മൃഗങ്ങളുടെ അവയവങ്ങള്‍ നശിക്കാന്‍ കാരണമാകുന്നു. വളരെ പെട്ടെന്ന് തന്നെ ശരീരത്തെ ബാധിക്കുമെന്നതിനാല്‍, ഉടനടി ചികിത്സ ലഭ്യമാക്കാത്ത സാഹചര്യങ്ങളില്‍ മൃഗങ്ങള്‍ മരിച്ചുപോകുന്നു.

മാലിന്യം പോലെയോ, പത പോലെയോ വെള്ളത്തിന് മുകളില്‍ blue-green ആല്‍ഗകളെ കാണാം. ചിലപ്പോഴെല്ലാം ഇവ ബ്രൗണ്‍ നിറത്തിലും ഉണ്ടാകാറുണ്ട്. മണ്ണിന്റെയോ, ചീഞ്ഞതോ ആയ മണമുള്ള ഇവ, തീരങ്ങളിലെ പതയിലും ഉണ്ടാകാറുണ്ട്. വളരെ മാരകമായവയാണ് ഇവയെന്നും Ferris പറയുന്നു. മൃഗങ്ങള്‍ക്ക് പുറമെ മനുഷ്യരിലും അസുഖമുണ്ടാക്കാന്‍ ഇവയ്ക്ക് സാധിക്കും. വളര്‍ത്തുമൃഗങ്ങള്‍ വെള്ളത്തിലിറങ്ങാതെ സൂക്ഷിക്കുകയാണ് ഈ സാഹചര്യങ്ങളില്‍ ഉത്തമം.

Share this news

Leave a Reply

%d bloggers like this: