അയർലണ്ടിലെ 650,000 കുടുംബങ്ങൾക്ക് ഇന്ന് Child Benefit payment ആയി 100 യൂറോ ലഭിക്കും

ജീവിതച്ചെലവ് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ 650,000 കുടുംബങ്ങള്‍ക്ക് Child Benefit payments ഇനത്തില്‍ 100 യൂറോ അധികധനസഹായം നല്‍കാന്‍ സര്‍ക്കാര്‍. സഹായധനം ഇന്ന് (ജൂണ്‍ 6) വിതരണം ചെയ്യുമെന്ന് സാമൂഹികസുരക്ഷാ വകുപ്പ് അറിയിച്ചു.

അധികധനസഹായം പ്രഖ്യാപിച്ചതോടെ ഈ മാസം 240 യൂറോ വീതം രാജ്യത്തെ 12 ലക്ഷത്തിലേറെ കുട്ടികളുടെ ക്ഷേമത്തിനായി ലഭിക്കും.

ഫെബ്രുവരി മാസത്തിലാണ് Child Benefit payments തുക വര്‍ദ്ധിപ്പിക്കുമെന്ന് സമൂഹികസുരക്ഷാ വകുപ്പ് മന്ത്രി Heather Humphreys പറഞ്ഞത്. 2023 ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്കായി മാറ്റിവച്ച 2.2 ബില്യണ്‍ യൂറോയ്ക്ക് പുറമെയാണ് ഈ സഹായം.

Back-to-School Clothing and Footwear Allowance ലഭിക്കുന്ന രക്ഷിതാക്കളും ഈ 100 യൂറോ അധികധനസഹായത്തിന് അര്‍ഹരാണെന്ന് മന്ത്രി Humphreys വ്യക്തമാക്കി.

ജീവിതച്ചെലവിന് ആശ്വാസമേകാനായി പെന്‍ഷന്‍കാര്‍, കെയറര്‍മാര്‍, ഭിന്നശേഷിക്കാര്‍, ജോലി ചെയ്യുന്ന കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഏപ്രില്‍ മാസത്തില്‍ 200 യൂറോ Cost of Living Payment ആയി സര്‍ക്കാര്‍ നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: