ചരിത്രത്തിൽ ആദ്യമായി യൂറോപ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് അയർലണ്ടിൽ

ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ സ്‌കൂള്‍ ചെസ് ചാംപ്യന്‍ഷിപ്പ് അയര്‍ലണ്ടില്‍. 2024 ജൂണില്‍ നടത്തപ്പെടുന്ന ചാംപ്യന്‍ഷിപ്പിനാണ് ഇതാദ്യമായി അയര്‍ലണ്ട് വേദിയാകുന്നത്.

ലിമറിക്ക് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ചെസ് ചാംപ്യന്‍ഷിപ്പില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നായി 5 മുതല്‍ 16 വരെ പ്രായമുള്ള 300-ലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 2024 മെയ് 30 മുതല്‍ ജൂണ്‍ 8 വരെ മത്സരങ്ങള്‍ നീളും. മത്സരവേദിക്കായുള്ള വടംവലിയില്‍ മറ്റ് നാല് രാജ്യങ്ങളെ പിന്തള്ളിയാണ് അയര്‍ലണ്ട് ഒന്നാമതെത്തിയത്.

The Irish Chess Union (ICU), University of Limerick, Limerick City & County Council, Failte Ireland, Shannon Region Conference & Sports Bureau എന്നിവര്‍ സംയുക്തമായി ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. Twitch TV, ഓണ്‍ലൈന്‍ എന്നിവ വഴി മത്സരങ്ങളുടെ തത്സമയ സംപ്രേഷണമുണ്ടാകും.

അയര്‍ലണ്ടിലെങ്ങും ഒരു ഗെയിം എന്ന നിലയ്ക്ക് ചെസ്സിന് കൂടുതല്‍ പ്രാധാന്യം ഈ ടൂര്‍ണ്ണമെന്റോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: