ഡബ്ലിനിലെ രണ്ട് ബീച്ചുകളിൽ നീന്തൽ നിരോധിച്ച് അധികൃതർ

വടക്കന്‍ ഡബ്ലിനിലെ രണ്ട് ബീച്ചുകളിലെ നീന്തുന്നതും, വെള്ളത്തില്‍ കുളിക്കുന്നതും നിരോധിച്ച് അധികൃതര്‍. വെള്ളത്തിന്റെ ഗുണനിലവാരം കുറവായതിനാലാണ് Sutton-ലെ Burrow Beach, Balbriggan-ലെ Front Strand ബീച്ച് എന്നിവിടങ്ങളില്‍ വെളളത്തിലെ നീന്തല്‍ നിരോധിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Mayne Bridge പമ്പിങ് സ്റ്റേഷനില്‍ നിന്നും മെഷീന്‍ കേടുപാടുകള്‍ കാരണം വെള്ളം Burrow Beach-ലെ വെള്ളത്തിലേയ്ക്ക് ഒഴുകിയെത്തിയതാണ് ഗുണനിലവാരം കുറയാന്‍ കാരണം. ബീച്ചില്‍ സമയം ചെലവഴിക്കാമെങ്കിലും വെള്ളത്തില്‍ ഇറങ്ങരുത്.

അതേസമയം Front Strand ബീച്ചില്‍ മൃഗങ്ങളുടെയും, പക്ഷികളുടെയും സമ്പര്‍ക്കം കാരണം വെള്ളം മലിനപ്പെട്ടതും, നഗരപ്രദേശങ്ങളില്‍ നിന്നും മലിനജലം ഒഴുകിയെത്തിയതുമാണ് പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: