ബാക്ടീരിയ സാന്നിദ്ധ്യം വർദ്ധിച്ചു; അയർലണ്ടിലെ ഒരുപിടി ബീച്ചുകളിൽ നീന്തൽ നിരോധനം

ഗുണനിലവാരമില്ലാത്ത വെള്ളം, ശക്തമായ മഴ തുടങ്ങിയ കാരണങ്ങളാല്‍ അയര്‍ലണ്ടിലെ ഒരുപിടി ബീച്ചുകളില്‍ നീന്തല്‍ നിരോധിച്ചു. കനത്ത മഴ കാരണം പലയിടത്തും വെള്ളത്തിലെ ബാക്ടീരിയ സാന്നിദ്ധ്യം വര്‍ദ്ധിച്ചതായി കണ്ടെത്തിയിരുന്നു. Mayo, Kerry കൗണ്ടികളിലെ ബീച്ചുകളാണ് പ്രധാനമായും നീന്തല്‍ നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുള്ളത്. Mayo-യില്‍ 15-ഉം, Kerry-യില്‍ 10-ഉം ബീച്ചുകളില്‍ നിരോധനമുണ്ട്. പ്രശസ്തമായ Keem Bay (Achill), Waterville, Ballybunion എന്നീ ബീച്ചുകളും ഇതില്‍ പെടും. ഇവയ്ക്ക് പുറമെ ഡബ്ലിന്‍, ഗോള്‍വേ, ക്ലെയര്‍, ഡോണഗല്‍, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളിലെ ചില ബീച്ചുകളിലും ഏതാനും … Read more

ഡബ്ലിനിലെ രണ്ട് ബീച്ചുകളിൽ നീന്തൽ നിരോധിച്ച് അധികൃതർ

വടക്കന്‍ ഡബ്ലിനിലെ രണ്ട് ബീച്ചുകളിലെ നീന്തുന്നതും, വെള്ളത്തില്‍ കുളിക്കുന്നതും നിരോധിച്ച് അധികൃതര്‍. വെള്ളത്തിന്റെ ഗുണനിലവാരം കുറവായതിനാലാണ് Sutton-ലെ Burrow Beach, Balbriggan-ലെ Front Strand ബീച്ച് എന്നിവിടങ്ങളില്‍ വെളളത്തിലെ നീന്തല്‍ നിരോധിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. Mayne Bridge പമ്പിങ് സ്റ്റേഷനില്‍ നിന്നും മെഷീന്‍ കേടുപാടുകള്‍ കാരണം വെള്ളം Burrow Beach-ലെ വെള്ളത്തിലേയ്ക്ക് ഒഴുകിയെത്തിയതാണ് ഗുണനിലവാരം കുറയാന്‍ കാരണം. ബീച്ചില്‍ സമയം ചെലവഴിക്കാമെങ്കിലും വെള്ളത്തില്‍ ഇറങ്ങരുത്. അതേസമയം Front Strand ബീച്ചില്‍ മൃഗങ്ങളുടെയും, പക്ഷികളുടെയും സമ്പര്‍ക്കം കാരണം വെള്ളം … Read more

തിരയിൽ പെട്ടുപോയ സ്ത്രീയെ ബീച്ച് സന്ദർശിക്കാൻ വന്നയാൾ സാഹസികമായി രക്ഷപ്പെടുത്തി

Co Clare-ല്‍ നീന്തലിനിടെ തിരയില്‍ പെട്ടുപോയ സ്ത്രീയെ ഒരാള്‍ സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് Spanish Point-ലെ Black Rock-ല്‍ സ്ത്രീ തിരയില്‍ പെട്ട് മുങ്ങിത്താഴുന്നതായി എമര്‍ജന്‍സി സര്‍വീസിന് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് Coast Guard, Clare County Fire and Rescue Service, National Ambulance Service, RNLI, Gardai എന്നിവരടങ്ങുന്ന രക്ഷാസംഘം പ്രദേശത്തേയ്ക്ക് കുതിച്ചെത്തി. അപ്പോഴേയ്ക്കും ബീച്ചിലൂടെ നടക്കുകയായിരുന്ന ഒരു പുരുഷന്‍ സ്ത്രീയെ രക്ഷിച്ച് കരയിലെത്തിച്ചിരുന്നു. 60-ലേറെ പ്രായമുള്ള സ്ത്രീ നീന്തലിനിടെ ആഴങ്ങളില്‍ … Read more