അയർലണ്ടിലേക്ക് കുടിയേറി പാർത്താൽ 71 ലക്ഷം രൂപ ധനസഹായം; ശുദ്ധ തട്ടിപ്പെന്ന് അധികൃതർ

അയർലണ്ടിലേക്ക് കുടിയേറി പാർക്കുന്നവർക്ക് Our Living Islands പദ്ധതി വഴി 71 ലക്ഷം രൂപ അഥവാ 80,000 യൂറോ സഹായം നൽകുന്നു എന്ന വാർത്ത തെറ്റാണെന്ന് ഐറിഷ് സർക്കാർ. ചില വെബ്സൈറ്റുകൾ ഇത്തരത്തിൽ വാർത്ത കൊടുത്തത് ശ്രദ്ധയിൽ പെട്ടതായും, എന്നാൽ തങ്ങൾ ഇത്തരത്തിൽ വിസ നൽകുന്നില്ലെന്നും ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി.

Our Living Islands പദ്ധതിയിൽ അപേക്ഷിക്കാവുന്നത് നിലവിൽ അയർലണ്ടിൽ പെർമിഷനോടെ താമസിക്കുന്നവർക്ക് മാത്രമാണ്. അതിനാൽ ഇത്തരത്തിൽ Our Living Islands പദ്ധതി വഴി വിസ ശരിയാക്കി നൽകാം എന്ന വാഗ്ദാനവുമായി നിങ്ങളെ സമീപിക്കുന്നവർ തട്ടിപ്പുകാരാണെന്നും ഇമിഗ്രേഷൻ അധികൃതർ വ്യക്തമാക്കി.

അയർലണ്ടിലേക്ക് കുടിയേറണമെങ്കിൽ വിവിധ നിബന്ധനകൾ ഉള്ള ഇമിഗ്രേഷൻ പെർമിഷന് യോഗ്യത ലഭിക്കണം. അതിനു ശേഷമേ വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കൂ. കൂടുതൽ വിവരങ്ങൾക്കായി:https://www.irishimmigration.ie/

Share this news

Leave a Reply

%d bloggers like this: