ക്രിസ്മസിന് പാരിസിലേയ്ക്ക് പറക്കാം; കോർക്കിൽ നിന്നും പുതിയ വിമാന സർവീസ്

കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും ഫ്രാന്‍സിലെ പാരിസിലേയ്ക്ക് പുതിയ വിമാനസര്‍വീസ്. ഒക്ടോബര്‍ 29 മുതലാണ് ആഴ്ചയില്‍ മൂന്ന് വീതം സര്‍വീസുകള്‍ Ryanair-ന്റെ വിമാനങ്ങള്‍ ഫ്രഞ്ച് തലസ്ഥാനത്തേയ്ക്ക് നടത്തുക.

ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രിയനഗരമാണ് പാരിസ്. പുതിയ സര്‍വീസ് എത്തുന്നതോടെ കിഴക്കന്‍ അയര്‍ലണ്ടിലുള്ളവര്‍ക്ക് ഇനി എളുപ്പത്തില്‍ പാരിസിലേയ്ക്ക് പറക്കാം.

അയര്‍ലണ്ടില്‍ നിന്നും ക്രിസ്മസ് കാലത്ത് പാരിസില്‍ അവധി ചെലവഴിക്കാന്‍ പോകുന്നവര്‍ നിരവധിയാണ്. അവര്‍ക്ക് ഏറെ പ്രയോജനകരമാകും ഈ സര്‍വീസ്.

Share this news

Leave a Reply

%d bloggers like this: