യന്ത്രത്തിനിടയിൽ പെട്ട് തൊഴിലാളിയുടെ കൈ അറ്റു; കമ്പനിയോട് 7,5000 യൂറോ നഷ്ടപരിഹാരം നൽകാൻ കോടതി

യന്ത്രത്തിലെ സിമന്റ് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കൈ അറ്റുപോയ തൊഴിലാളിക്ക് 75,000 യൂറോ നഷ്ടപരിഹാരം. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ജോലി ചെയ്ത കമ്പനിയോട് നഷ്ടപരിഹാരം നല്‍കാന്‍ Waterford Circuit Court വെള്ളിയാഴ്ച ഉത്തരവിട്ടത്.

Co Tipperary-യിലെ Donohill-ലുള്ള Gleeson Concrete Unlimited ആണ് Safety, Health and Welfare at Work Act 2005 നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് അപകടം സംഭവിച്ചതായി കോടതി കണ്ടെത്തിയത്.

2021 മാര്‍ച്ച് 31-നായിരുന്നു കോണ്‍ക്രീറ്റ് ബ്ലോക്ക് നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ വച്ച് അപകടമുണ്ടായത്. യന്ത്രം വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നിന്നും ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയുടെ കൈ പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: