അയർലണ്ടിൽ മുൻ വിദ്യാർത്ഥിയെ ശാരീരികമായും, ലൈംഗികമായും ഉപദ്രവിച്ച പ്രിൻസിപ്പലിന് മൂന്നര വർഷം തടവ്

വിദ്യാര്‍ത്ഥിയെ ദേഹോപദ്രവമേല്‍പ്പിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത മുന്‍ പ്രിന്‍സിപ്പലിന് മൂന്നര വര്‍ഷത്തെ തടവ്. മുന്‍ ക്രിസ്ത്യന്‍ ബ്രദറും, വിരമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലുമായ Paul Hendrick (75)-നെയാണ് 40 വര്‍ഷം മുമ്പ് ചെയ്ത കുറ്റത്തിന് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.

CBS Westland Row-ല്‍ വിദ്യാര്‍ത്ഥിയായിരിക്കെ Kennath Grace എന്നയാള്‍ക്കാണ് പ്രതിയില്‍ നിന്നും ദുരനുഭവമുണ്ടായത്. ചെറുപ്പത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ട Grace, Hendrick-നെ പിതാവിന്റെ സ്ഥാനത്താണ് കണ്ടിരുന്നതെങ്കിലും, ക്രൂരമായ ഉപദ്രവം Hendrick-ല്‍ നിന്നും നേരിടേണ്ടിവരികയാണുണ്ടായത്. Grace-ന് 13 വയസുള്ളപ്പോള്‍ ആരംഭിച്ച ഉപദ്രവം 17 വയസ് വരെ തുടര്‍ന്നു. ഭയം കാരണം Grace-ന് ഇത് പുറത്ത് പറയാന്‍ സാധിച്ചിരുന്നില്ല.

അടിവസ്ത്രമിട്ട് ഗുസ്തി നടത്തുക, പുറത്ത് ചാട്ടവാര്‍ ഉപയോഗിച്ച് അടിക്കുക എന്നിവയടക്കം Hendrick-ന്റെ പ്രവൃത്തികളായിരുന്നു. ആദ്യ കാലത്ത് മിഠായികളും, പിന്നീട് സിഗരറ്റും നല്‍കി പ്രതി, Grace-നെ സ്വാധീനിച്ചിരുന്നു. 1980-1984 കാലഘട്ടത്തിനിടെയായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങള്‍. പുറത്ത് മുറിവേറ്റ പാടുകള്‍ കണ്ട സഹോദരിയാണ് Grace-നോട് ആദ്യമായി ഇക്കാര്യങ്ങള്‍ ചോദിച്ചറിയുന്നത്.

വളരെ സന്തോഷവാനായിരുന്ന താന്‍ Hendrick കാരണം എല്ലാവരില്‍ നിന്നും അകന്നുവെന്നും, ആരെയും വിശ്വസിക്കാന്‍ സാധിക്കാതെ വന്നുവെന്നും Grace കോടതിയില്‍ പറഞ്ഞു. Hendrick-ന്റെ വ്യക്തിത്വം പുറത്തറിയുന്നതിനായി, തന്റെ പേര് വെളിപ്പെടുത്താന്‍ ഇദ്ദേഹം സമ്മതിക്കുകയായിരുന്നു.

2018-ലാണ് Grace ധൈര്യപൂര്‍വ്വം ഇക്കാര്യങ്ങള്‍ ഗാര്‍ഡയോട് പറഞ്ഞത്.

അതേസമയം കുറ്റം ചെയ്യുന്ന സമയത്ത് ലൈംഗികമായ കാര്യങ്ങളെ പറ്റി Hendrick-ന് കൃത്യമായ ധാരണയുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍, മുന്‍വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും ലഭിച്ച വിവരങ്ങളും, സൈക്കോളജിസ്റ്റിന്റെ റിപ്പോര്‍ട്ടും അടക്കം കോടതിയില്‍ സമര്‍പ്പിച്ച പ്രതിഭാഗം വ്യക്തമാക്കി. അതേസമയം താന്‍ ചെയ്ത തെറ്റിനെ പറ്റി പ്രതിക്ക് പിന്നീട് ബോധ്യം വന്നതായും, Grace-നോട് മാപ്പ് ചോദിക്കുന്നതായും അഭിഭാഷകന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: