ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സമ്മർ ഫെസ്റ്റ്ന് ആശംസകളുമായി ആയി ടീം ‘അഭ്യൂഹം’

ക്ലോന്മേൽ:- ഈ വരുന്ന ജൂലൈ 22 ആം തീയതി, ക്ലോൺമെന്റിലെ ഫെറി ഹൗസ് കോംപ്ലക്സിൽ വച്ച് ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമ്മർ ഫെസ്റ്റിന് ആശംസകളുമായി ജൂലൈ 21ആം തീയതി റിലീസ് ആകുന്ന “അഭ്യൂഹം” അണിയറ പ്രവർത്തകർ.

ഈ വരുന്ന ജൂലൈ ഇരുപത്തിയൊന്നാം തീയതി റിലീസ് ആകുന്ന പുതിയ മലയാളം ചലച്ചിത്രം അഭ്യൂഹത്തിന്റെ അണിയറ പ്രവർത്തകർ, സമർ ഫെസ്റ്റ് 2023 ന്, എല്ലാവിധ ആശംസകളും നേരുകയും ഒപ്പം ഏവരും പടം കണ്ട് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

രാവിലെ 9 മണിക്ക് ഫെറി ഹൗസ് കോംപ്ലക്സിൽ വച്ച് ആരംഭിക്കുന്ന സമ്മർ ഫെസ്റ്റ്, നിരവധി കലാകായിക പരിപാടികൾ സമ്പുഷ്ടമാണ്. പ്രവേശനം തികച്ചും സൗജന്യമാക്കിയിരിക്കുന്ന ഈ പരിപാടിയിലേക്ക് അയർലണ്ടിലുള്ള എല്ലാ ഇന്ത്യക്കാരെയും ഹൃദ്യപൂർവ്വം സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകസമിതി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: