ബ്‌ളാക്ക്‌റോക്ക് സെന്‍റ് ജോസഫ് സീറോ മലബാർ പള്ളിയിൽ ഓണാഘോഷം ആഗസ്റ്റ് 19-ന്

ഡബ്ലിൻ :സെന്റ് ജോസഫ് സീറോ മലബാർ മാസ് സെന്റർ ബ്ളാക്ക്റോക്ക് ഇടവകയുടെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 19-ന് വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. ആഗസ്റ്റ് 19-ന് രാവിലെ 10 മണിമുതൽ വൈകിട്ട് 7 മണിവരെ ആയിരിക്കും ഓണാഘോഷ പരിപാടികൾ. രാവിലെ 10 മണിക്ക് കായിക മത്സരങ്ങൾക്ക് തുടക്കം കുറിക്കും. സ്ത്രീകളുടെയും പുരുഷൻമാരുടെയും യുവജന സംഘടനകളുടെയും  നേതൃത്വത്തിൽ  ആവേശകരമായ വടം വലി അടക്കം വിവിധ കായിക മത്സരങ്ങൾ ഉണ്ടായിരിക്കും. നാല് യൂണിറ്റുകൾ തിരിച്ചുള്ള കലാ കായിക മത്സരങ്ങൾ ആയിരിക്കും അരങ്ങേറുക.

കായിക മത്സരങ്ങൾക്ക് ശേഷം വിപുലമായ ഓണസദ്യയും തുടർന്ന് കലാ മേളയും നടക്കും. മാതൃവേദി നേതൃത്വം കൊടുക്കുന്ന ഡസൻ കണക്കിനാളുകൾ പങ്കെടുക്കുന്ന അമ്മമാരുടെയും യുവതികളുടെയും തിരുവാതിര, മാർഗം കളി  എന്നിവയും ഉണ്ടായിരിക്കും. വൈകിട്ട് കുട്ടികളുടെയും മുതിർന്നവരുടെയും സ്റ്റേജ്  പ്രോഗ്രാമുകൾക്ക് ശേഷം പൊതുസമ്മേളനവും സമ്മാനദാനവും നടക്കും .

ഓണാഘോഷത്തെക്കുറിച്ച് തീരുമാനിക്കുന്നതിനായി സീറോ മലബാർ ചർച്ച് നാഷണൽ കോർഡിനേറ്റർ റവ ഫാ ജോസഫ് മാത്യു ഓലിയക്കാട്ടിലിന്റെ നേതൃത്വത്തിൽ കൂടിയ പള്ളിക്കമ്മറ്റി യോഗത്തിൽ ട്രസ്റ്റിമാരായ സിബി സെബാസ്ററ്യന്‍, ബിനു ജോസഫ് ലൂക്ക് എന്നിവരും സെക്രട്ടറി മിനിമോള്‍ ജോസ് ,ജോയിൻ്റ് സെക്രട്ടറി റോസ് ബിജു, ജോസഫ് വര്‍ഗ്ഗീസ്,  ജോയി കണ്ണമ്പുഴ,ജോഷി ജോസഫ്,അനീഷ് .വി.ചെറിയാൻ , വിന്‍സന്റ് നിരപ്പേല്‍ , ജോബി തോമസ് , മഞ്ജു സാല്‍വേഷ്, റാണി സുനില്‍ , അനു ജോസഫ്,  ദീപു വര്‍ഗ്ഗീസ്,ജെയ്സണ്‍ ജോസഫ്, ജോജോ ജോസ്, ബിനീഷ് മാത്യു,നിജി ജോയി,ആൽബിൻ നിലേഷ് എന്നിവർ പങ്കെടുത്തു.

ഓണാഘോഷം ഗംഭീരമാക്കുന്നതിനായി ഓണാഘോഷ കമ്മറ്റിയേയും തിരഞ്ഞെടുത്തു. ഓണസദ്യ ബുക്ക് ചെയ്യുന്നതിനായി ഓണാഘോഷത്തിൽ പങ്കെടുക്കുന്നവരുടെ പേരുകൾ കൊടുക്കണമെന്ന് പള്ളി കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: