യൂറോപ്പിൽ കൊടുംചൂട്, അയർലണ്ടിൽ കാറ്റും മഴയും; കാലാവസ്ഥാ മാറ്റത്തിനു പിന്നിൽ

അയര്‍ലണ്ടില്‍ കാലാവസ്ഥ മാറിമറിയുന്നതിനിടെ കടുത്ത ചൂടിലേയ്ക്ക് കടന്ന് മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളും. ശക്തമായ ഉഷ്ണതരംഗമാണ് ഇറ്റലി, ഗ്രീസ്, സ്‌പെയിന്‍ മുതലായ രാജ്യങ്ങളില്‍ അന്തരീക്ഷതാപനില ക്രമാതീതമായി ഉയരാന്‍ കാരണമായിരിക്കുന്നത്. Cerberus എന്ന് പേരിട്ടിരിക്കുന്ന ഉഷ്ണചക്രവാതമാണ് ഈ ഉഷ്ണതരംഗത്തിന് പിന്നില്‍.

2021 ഓഗസ്റ്റ് 11-ന് ഇറ്റലിയിലെ സിസിലിയില്‍ രേഖപ്പെടുത്തിയ 48.8 ഡിഗ്രി സെല്‍ഷ്യസ് ആണ് യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന താപനില. അതേസമയം Cerberus-ന് പുറമെ Caronte എന്ന് പേരിട്ടിരിക്കുന്ന പുതിയ ഉഷ്ണചക്രവാതം കൂടി എത്തിയിരിക്കുന്നത് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. 48 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് പ്രവചനം. റെക്കോര്‍ഡ് താപനിലയെ മറികടക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദ്ധനിരീക്ഷണമുണ്ട്.

കടുത്ത ന്യൂനമര്‍ദ്ദം കാരണം യൂറോപ്പിലെ മറ്റ് രാജ്യങ്ങളില്‍ ചൂട് അനുഭവപ്പെടുമ്പോള്‍, കുറഞ്ഞ ന്യൂനമര്‍ദ്ദമാണ് ഈയിടെ അയര്‍ലണ്ടില്‍ ശക്തമായ മഴയ്ക്കും, കാറ്റിനും കാരണമായിരിക്കുന്നത്. ഈ കാലയളവില്‍ സാധാരണ അനുഭവപ്പെടുന്ന താപനിലയ്ക്കും താഴെയാണ് രാജ്യത്ത് നിലവില്‍ അനുഭവപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: