ഉമ്മൻ ചാണ്ടിക്ക് അനുശോചനം അർപ്പിച്ച് ഒഐസിസി/ഐഒസി അയർലണ്ട്

ഡബ്ലിന്‍: മുന്‍ കേരളാ മുഖ്യമന്ത്രിയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഒഐസിസി/ഐഒസി അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി.

സ്‌നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു. ജനനായകന്‍ ഉമ്മന്‍ ചാണ്ടി സാറിന് ആദരാഞ്ജലികള്‍. ലോകത്തിന്റെ ഏത് കോണിലുള്ള മലയാളിക്കും ആശ്വാസമായിരുന്നു ആ പേര്, സാന്ത്വനവും പ്രതീക്ഷയുമായിരുന്നു. പോകാത്ത സ്ഥലവും, കാണാത്ത ജനവും ഉണ്ടാകില്ല. ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല.

ഒഐസിസി അയര്‍ലണ്ട് പ്രസിഡന്റ് എം.എം ലിങ്ക് വിന്‍സ്റ്റാര്‍, ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍, പുന്നമട ജോര്‍ജ്ജ് കുട്ടി, ചാള്‍സണ്‍ ചാക്കോ, സുബിന്‍ ജേക്കബ്, ബേസില്‍ ലക്സ്ലിപ്പ്, ലിജോ ജോസഫ്, സോബിന്‍ മാത്യൂസ്, വിനു കളത്തില്‍, ലിജു ജേക്കബ്, ജോസി കൊല്ലന്‍കോട് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

വാര്‍ത്ത അയച്ചത്: റോണി കുരിശിങ്കല്‍ പറമ്പില്‍

Share this news

Leave a Reply

%d bloggers like this: