പ്രിൻസ് പനച്ചിത്തറ അച്ചൻ നയിക്കുന്ന ‘AWAKE NAVAN’ ആന്തരിക സൗഖ്യ ധ്യാനം July 26-ന്

കേരളകത്തോലിക്കാ സഭയിലെ വചനപ്രഘോഷകരിൽ ശ്രദ്ധേയനായ പ്രിൻസ് പനച്ചിത്തറ SJ അച്ചൻ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം ഈ വരുന്ന July 26 ശനിയാഴ്ച County Meath ൽ ഉള്ള Navan, Johnstown ലെ The Church of Nativity യിൽ വച്ചു നടത്തപ്പെടുന്നു.

വൈകുന്നേരം 4.30-ന് ആരംഭിച്ച് രാത്രി 10.30-ന് അവസാനിക്കുന്ന രീതിയിൽ ആണ് ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. ഈ ജൂലൈ മാസം തന്നെ ബഹുമാനപെട്ട പ്രിൻസ് അച്ചന്റെ നേതൃത്വത്തിൽ അയർലൻഡിന്റെ വിവിധ സ്ഥലങ്ങളിൽ നടന്ന അനേകം ശുശ്രൂഷകളിലൂടെ ഒട്ടേറെ മക്കൾക്ക് വലിയ ദൈവാനുഗ്രഹങ്ങളും വിടുതലുകളും അനുഭവിക്കാൻ സാധിച്ചതായി അനേകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ ആന്തരിക സൗഖ്യ ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി ഏവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് :
The Church of Nativity,
Johnstown, Navan

കൂടുതൽ വിവരങ്ങൾക് 0876123200
0871404822

Share this news

Leave a Reply

%d bloggers like this: