Drew Harris-ന്റെ സ്ഥാനം തെറിക്കുമോ? ഗാർഡ കമ്മീഷണർക്കെതിരെ അവിശ്വാസ പ്രമേയം

ഗാര്‍ഡ കമ്മീഷണര്‍ Drew Harris-ന് എതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ The Garda Representative Association (GRA). GRA-യുടെ Central Executive Committee (CEC) ബുധനാഴ്ച നടത്തിയ യോഗത്തിലാണ് Harris-നെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമോ എന്ന് തീരുമാനിക്കാന്‍ അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കിയത്.

നിലവില്‍ ആവശ്യത്തിന് ഗാര്‍ഡകളെ റിക്രൂട്ട് ചെയ്യാനും, പരിശീലനത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതും കമ്മീഷണറായ Harris-ന്റെ പരാജയമാണെന്ന് CEC പറയുന്നു. രാജ്യത്തെ 12,000 റാങ്ക് ആന്‍ഡ് ഫയല്‍ ഗാര്‍ഡ ഉദ്യോഗസ്ഥരാണ് GRA-യില്‍ അംഗങ്ങളായിട്ടുള്ളത്. വോട്ടെടുപ്പിന്റെ മറ്റ് വിശദാംശങ്ങള്‍ അറിവായിട്ടില്ല.

രാജ്യത്ത് സമീപകാലത്തായി അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചത് ആവശ്യത്തിന് ഗാര്‍ഡകള്‍ ഇല്ലാത്തത് കാരണമാണെന്ന് വാദമുയര്‍ന്നിരുന്നു. കഴിഞ്ഞയാഴ്ച ഡബ്ലിനില്‍ യുഎസ് പൗരന് നേരെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആക്രണമുണ്ടായതാണ് ഒടുവിലത്തേത്. ഇതെത്തുടര്‍ന്ന് അയര്‍ലണ്ടിലെത്തുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് ഡബ്ലിനിലെ യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: