ലണ്ടനിൽ നിന്നും കേരളത്തിലേയ്ക്ക് 20,000 കി.മീ കാറിൽ! രാജേഷിന്റെ ഈ യാത്ര വെറും ഹരം മാത്രമല്ല

ലണ്ടനില്‍ നിന്നും കേരളത്തിലേയ്ക്ക് 20,000 കിലോമീറ്റര്‍ പിന്നിട്ടൊരു കാര്‍ യാത്ര. യു.കെ മലയാളിയും, ചലച്ചിത്ര നിര്‍മ്മാതാവുമായ രാജേഷ് കൃഷ്ണയാണ് 55 ദിവസങ്ങളില്‍, 75 നഗരങ്ങളിലൂടെയുള്ള ഈ സാഹസികവും, അതേസമയം നന്മയേറിയ മറ്റൊരു ലക്ഷ്യത്തോടോയും യാത്ര ആരംഭിച്ചിരിക്കുന്നത്.

വെറും ഹരമല്ല, ഒരു ചാരിറ്റി പ്രവര്‍ത്തനം കൂടിയാണ് ഈ ഭൂഖണ്ഡാന്തര യാത്രയിലൂടെ രാജേഷ് ലക്ഷ്യമിടുന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ച റയാന്‍ നൈനാന്റെ പേരില്‍ ആരംഭിച്ച ‘റയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍സ് ചാരിറ്റി(RNCC)’-യെ പിന്തുണയ്ക്കാന്‍ പണം കണ്ടെത്തലും യാത്രയുടെ ഭാഗമായി നടക്കും. മാരകരോഗങ്ങള്‍ ബാധിച്ച കുട്ടികളെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുന്നതിനായാണ് RNCC പ്രവര്‍ത്തിക്കുന്നത്.

ഹൈലന്‍ ഹൗസ് ഹോസ്പിസ്, ഇയാന്‍ റെന്നി നഴ്‌സിങ് ടീം എന്നിവരെയും, തിരുവന്തപുരം റീജിയനല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെയും യാത്രയിലൂടെ ചാരിറ്റിക്ക് ലഭിക്കുന്ന പണം കൊണ്ട് സഹായിക്കും.

ചാരിറ്റിയെ കുറിച്ച് കൂടുതലറിയാനും, സഹായം നല്‍കാനും:

http://rncc.org.uk/

https://london2kerala.com/

മമ്മൂട്ടി നായകനായ ‘പുഴു,’ ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു’ എന്നീ സിനിമകളുടെ നിര്‍മ്മാതാവ് കൂടിയായ രാജേഷ്, ഏറെക്കാലമായി ലണ്ടനിലെ ഹൈവേ കോമ്പിലാണ താമസം. നാട്ടില്‍ പത്തനംതിട്ടയാണ് സ്വദേശം. ഭാര്യ അരുണ നായര്‍. വാര്യാപുരം കൃഷ്ണപിള്ള, രമാബായി എന്നിവര്‍ മാതാപിതാക്കള്‍.

യു.കെയില്‍ നിന്നും ആരംഭിക്കുന്ന യാത്ര, യൂറോപ്പിലൂടെ ഇറാനിലേയ്ക്കും, അവിടുന്ന് ചൈന വഴി ഇന്ത്യയിലേയ്ക്കുമെത്തും. വോള്‍വോ എക്‌സി 60 കാറിലാണ് യാത്ര.

വര്‍ഷങ്ങള്‍ക്ക് മുമ്പേ പദ്ധതിയിട്ട യാത്ര കോവിഡ് അടക്കം പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. പാക്കിസ്ഥാനിലൂടെ കാറോടിക്കാന്‍ വിസ ലഭിക്കാതിരുന്നത് മറ്റൊരു തടസമായി. എങ്കിലും ഒടുവില്‍ സ്വപ്‌നത്തിന്റെ കൈപിടിച്ച്, ഹൃദയത്തില്‍ നന്മയുമായി രാജേഷ് ആക്‌സിലറേറ്ററില്‍ കാലമര്‍ത്തിയിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: